സ്വന്തം ലേഖകന്‍: ലോകസമാധാനത്തിനായി ട്രംപിന്റേയും പുടിന്റേയും ഒപ്പം നില്‍ക്കുമെന്ന് ദലൈ ലാമ. പുതുതായി ചുമതലയേറ്റ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രേംപിന്റെയും റക്ഷ്യന്‍ പ്രസിഡന്റ പുടിന്റെയും സംയുക്തമായ പ്രവര്‍ത്തനം ലോക സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് സഹായിക്കുമെന്നും ടിബറ്റ് ആത്മീയ ആചാര്യന്‍ ദലൈ ലാമ പറഞ്ഞു. ലോകസമാധാനം ഉണ്ടാകേണ്ടത് രാജ്യങ്ങള്‍ തമ്മിലുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് കൂടുതല്‍ വനിതാ നേതാക്കളെയും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവരോട് കൂടുതല്‍ സഹാനുഭൂതിയും കരുണയും പുലര്‍ത്തുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നല്‍കണമെന്നും ആരോഗ്യമുള്ളവരായി അവര്‍ക്ക് വളരാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ എഫ്‌ഐസിസിഐ ലേഡീസ് ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ലാമ.
സാഹചര്യങ്ങളാണ് ഭീകരരെ സൃഷ്ടിക്കുന്നതെന്ന ചൂണ്ടിക്കാട്ടിയ അദ്ദേഹം ഭീകരരായി മാറുന്നവരും സാധാരണ മനുഷ്യരാണെന്നും ഒരു അക്രമം സംഭവിക്കുമ്പോള്‍ അതിന് തിരിച്ചടിയുണ്ടാകുന്നുവെന്നും പറഞ്ഞു. ഇതൊരു വൃത്തംപോലെ തുടര്‍ക്കഥയാകുന്നു. ഇത് ഭീകരവാദത്തിലേക്കു നയിക്കുന്നു. ചില സമയങ്ങളില്‍ വിശ്വാസികളും ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടെ മതമാണ് ഏറ്റവും മികച്ചതെന്ന ചിന്തകളില്‍നിന്ന് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. മനുഷ്യത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട കാലഘട്ടമാണിത്. ശാരീരികശുദ്ധി ആരോഗ്യം വര്‍ധിപ്പിക്കുന്നതുപോലെ വികാരങ്ങളുടെ നിയന്ത്രണം മാനസിക ആരോഗ്യവും വര്‍ധിപ്പിക്കും.
നമ്മുടെ സന്തോഷം സമൂഹവുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല