സ്വന്തം ലേഖകന്‍: ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം. പ്രവാസി ഇന്ത്യക്കാര്‍ ടിബറ്റന്‍ മത നേതാവ് ദലൈലാമയെ പ്രോത്‌സാഹിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പു നല്‍കി. കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലാ ചാന്‍സലറും ഇന്തോഅമേരിക്കനുമായ പ്രദീപ് ഖോസ്ല ദലെലാമയെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ച നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ ജൂണിലാണ് ബിരുദ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ തിബറ്റന്‍ നേതാവിനെ ക്ഷണിച്ചത്. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ദലൈലാമയുമായി ഖോസ്ല ധര്‍മ്മശാല സന്ദര്‍ശിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതും ചൈനയെ ചൊടിപ്പിച്ചു. ചില വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ ചൈന ഇന്ത്യ, ചൈനയു.എസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇത് കാണിക്കുന്നുവെന്നും പത്രം വ്യക്തമാക്കുന്നു.
ദലൈലാമയുടെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഇന്തോ അമേരിക്കന്‍ ചാന്‍സലറുടെ നടപടി അത്യന്തം ഖേദകരമാണ്. ചൈനീസ് പ്രദേശത്തേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം ചൈയ നോക്കിയിരിക്കില്ലെന്നും പത്രം ആരോപിക്കുന്നു. ‘ആട്ടിന്‍ തോലിട്ട ചെന്നായ’ എന്നാണ് ചൈനീസ് സര്‍ക്കാര്‍ ദലൈലാമയെ വിശേഷിപ്പിക്കുന്നത്. ദലൈലാമയെ ഇന്ത്യ സംരക്ഷിക്കുന്നതില്‍ ചൈനയ്ക്കുള്ള രോക്ഷം പല തവണ പ്രകടിപ്പിച്ചതാണ്.
ഏതാനും വര്‍ഷങ്ങളായി ദലൈ ലാമയ്ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നത് ഇന്ത്യയാണെന്നും ചൈന ആരോപിക്കുന്നു. ദലൈലാമയെ ഉപയോഗിച്ച് ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ തലയിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു.
ദലൈലാമ വിഘടനവാദത്തെയും ആത്മാഹുതിയെയും പ്രോത്‌സാഹിപ്പിക്കുന്നുവെന്നും ചൈന കുറ്റപ്പെടുത്തുന്നു. യൂണിവേഴ്‌സിറ്റിയില്‍ ക്ലാസെടുക്കാന്‍ ദലൈലാമയെ ക്ഷണിക്കുന്നത് ചൈനയെ വിഭജിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണെന്നാണ് ബീജിങ്ങ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ സു ലിയാങ് വാദിക്കുന്നത്.
ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമയെ ചൈനീസ് വിഘടനവാദിയായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല