മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ പ്രകാശ് ജാതവ് എന്ന യുവാവിനാണ് ഈ ദുര്‍വിധി ഉണ്ടായത്. ദലിതനും താഴ്ന്ന ജാതിക്കാരനുമായ ജാതവിന് മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മൂക്ക് മുറിച്ചെടുക്കുകയായിരുന്നു.
കുശ്വാഹ സമുദായത്തില്‍പ്പെട്ട ആളുകളാണ് ജാതവിനെ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം കത്തി ഉപയോഗിച്ച് മൂക്ക് മുറിച്ച് വഴിയില്‍ തള്ളുകയായിരുന്നു. രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ജാതവിനെ കണ്ടെത്തിയ യാത്രക്കാര്‍ ഇയാളുടെ വീട്ടില്‍ വിവരമറിയിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അക്രമികളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്‍പത് പേരെ പൊലീസ് തിരയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല