ഡാം 999 സിനിമയുടെ നിരോധനം സംബന്ധിച്ച് തമിഴ്നാടിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരഗണിക്കും. മുല്ലപ്പെരിയാറുമായി ബന്ധമുണ്ടെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഡാം 999 സിനിമ തമിഴ്നാട് നിരോധിച്ചത്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാര്‍ പശ്ചാത്തലമാക്കി മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 തമിഴ്‌നാട്ടില്‍ നിരോധിച്ചതിനെതിരെ സോഹന്‍ റോയ് കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ വിഷയം പരിഹരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ സിനിമയുടെ നിരോധനം ആറു മാസത്തേക്കു കൂടി നീട്ടി.
ഇതിനെതിരെയാണ് സോഹന്‍ റോയ് സുപ്രീംകോടതിയെ സമീപിച്ചത്. ഓസ്‌കര്‍ നാമനിര്‍ദേശത്തിനുള്ള പട്ടികയില്‍ സിനിമ പരിഗണിക്കുന്നതിനാല്‍ കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് സോഹന്‍ റോയിക്കു വേണ്ടി ഹാജരായ അഡ്വ. ദീപക് പ്രകാശ്അഭ്യര്‍ഥിച്ചു. കേസ് പരിഗണിക്കുന്നതു വൈകിയാല്‍ സിനിമയെ ബാധിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല