നിയമസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായപ്പോള്‍ കോണ്‍ഗ്രസിനെതിരേ പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ നിലപാടില്‍ ഉറച്ചുനിന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മന്ത്രിമാരോ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയോ പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രിമാര്‍ സമരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാനിധ്യത്തില്‍ മന്ത്രി പി.ജെ.ജോസഫ് മരണം വരെ ഉപവാസം പ്രഖ്യാപിച്ചതും ഭരണപക്ഷത്തെ വെട്ടിലാക്കി.
പി.ജെ. ജോസഫ് വൈകാരികമായായിരുന്നു പ്രസംഗിച്ചത്. ഭരണപക്ഷത്തു നിന്നും പ്രോഹത്സാഹനം കിട്ടിയില്ലെങ്കിലും ജോസഫിനെ പ്രതിപക്ഷം കാര്യമായി പ്രോത്സാഹിപ്പിച്ചു. അഡ്വക്കെറ്റ് ജനറലിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കു നിയമമന്ത്രി കെ.എം. മാണിയോ ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫോ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി മാത്രമാണ് എജിയെ ന്യായീകരിച്ചത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കുമ്പോള്‍ വകുപ്പ് മന്ത്രിക്കാണ് സാധാരണ അവസരം നല്‍കാറ്. എന്നാല്‍, പി.ജെ. ജോസഫിനെ പ്രമേയ അവതരണത്തില്‍ നിന്നു യുഡിഎഫ് നേതൃത്വം തന്ത്രപൂര്‍വം ഒഴിവാക്കുകയായിരുന്നു.
അതേസമയം ഡാം സേഫ്റ്റി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ മരണം വരെ രാജ്ഘട്ടില്‍ ഉപവസിക്കുമെന്നു മന്ത്രി പി.ജെ. ജോസഫ്. ഇതിനായി ക്രിസ്മസ് കഴിയും വരെ കാത്തിരിക്കുമെന്നും ജോസഫ് പറഞ്ഞു. നിയമസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച ഉപക്ഷേപത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കു വിതരണം ചെയ്തിട്ടുള്ളതാണ്. ഇത്തവണ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ കാര്യപരിപാടിയില്‍ ഈ നിയമനിര്‍മാണവും ഉള്‍പ്പെടുത്തണമെന്നു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏകാഭിപ്രായമുണ്ടായാല്‍ നിയമം പാസാക്കാന്‍ കഴിയുമെന്നാണ് ആന്‍റണി പറഞ്ഞത്. തനിക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്കു തയാറായ ബിജെപി നേതാവ് എല്‍.കെ. അഡ്വാനിക്കും ബില്ലിന്‍റെ കോപ്പി താന്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബില്‍ പാസാക്കാന്‍ ഇടതുപക്ഷം നിലപാടെടുക്കണമെന്നു ജോസഫ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഇതിലും വലിയ പ്രശ്നമായി എന്താണുള്ളതെന്നാണു കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് തനിക്ക് ചോദിക്കാനുള്ളത്. ഈ നിലയില്‍ മുന്നോട്ടു പോകാനാകില്ല. മനുഷ്യ ജീവനാണു പ്രാധാന്യം നല്‍കേണ്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകണം. അണക്കെട്ടിലെ ജ ലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും ജോസഫ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല