1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ വിവാദത്തിലായ ഇംഗ്ലീഷ് ചിത്രം ഡാം 999 കാണാന്‍ ഇടുക്കിയിലെ തിയേറ്ററുകളില്‍ ജനത്തിരക്ക്. പൊതുവേ അന്യഭാഷാചിത്രങ്ങളോട് വലിയ കമ്പം കാണിക്കാത്ത ഇടുക്കിക്കാര്‍ സോഹന്‍ റോയ് സംവിധാനം ചെയ്ത ചിത്രം കാണാനായി തിയറ്ററുകളില്‍ ഇടിച്ചുകയറുകയാണ്. തൊടുപുഴയിലെയും കട്ടപ്പനയിലെയും രണ്ട് തിയറ്ററുകളിലാണ് ഡാം 999 പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രം കണ്ടിറങ്ങിയവരില്‍ പലരും പറയുന്നത് ചിത്രത്തിലെ അണക്കെട്ട് തകരുന്ന രംഗം കണ്ടപ്പോഴാണ് നമ്മുടെ നാടിനെ അപകടാവസ്ഥയിലാക്കിയിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം എത്ര ഗുരുതരമാണെന്ന് മനസ്സിലായതെന്നാണ്.

പ്രദര്‍ശനം നടക്കുമ്പോള്‍ തിയറ്ററുകളില്‍ പരിപൂര്‍ണ നിശബ്ദതയാണ്. ഇത് നമ്മുടെ മന്ത്രിമാരും പൊതുപ്രവര്‍ത്തകരുമെല്ലാം കണ്ടിരിക്കേണ്ടചിത്രമാണെന്നും. മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി എത്രവലുതാണെന്ന് ചിത്രം കണ്ടാല്‍ മനസ്സിലാകുമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഇടുക്കിക്കാരില്‍ ചിലരെങ്കിലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നത് ഈ ചിത്രം കണ്ടപ്പോഴാണെന്നും പറയുന്നുണ്ട്. യുഎഇ ആസ്ഥാനമായ ബിസ് ടി.വി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്ന ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴിമാറ്റിയിട്ടുണ്ട്.

1975 ല്‍ ചൈനയിലെ ബാന്‍കിയാവോ അണക്കെട്ട് തകര്‍ന്ന് 25,000 യിരത്തോളം ജനങ്ങള്‍ ജലപ്രളയത്തില്‍ മരിച്ചസംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രമെടുത്തതെന്ന് സംവിധായകന്‍ സോഹന്‍ റായി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാലുള്ള അവസ്ഥ കാട്ടി ജനങ്ങളെ പേടിപ്പിക്കാനാണ് സോഹന്‍ റോയിയും കേരള സര്‍ക്കാറും ശ്രമിക്കുന്നതെന്നാണ് തമിഴ്‌നാട്ടുകാര്‍ ആരോപിക്കുന്നത്. തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.