ആദാമിന്‍റെ മകന്‍ അബു’വിന് 42ാമത് രാജ്യാന്തര ചല ച്ചിത്ര മേളയില്‍ രജത മ യൂരം. പൊര്‍ഫിരിയൊ എന്ന കൊളംബിയന്‍ ചിത്രത്തിനാണ് സുവര്‍ണ മയൂരം. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര നിര്‍ണയം നട ത്തിയത്. മേളയ്ക്ക് ഇന്നലെ കൊടിയിറങ്ങി.
പ്രത്യേക ജൂറി പുരസ്കാരമാണ്, സലിം അഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രമായ ആദാമിന്‍റെ മകന്‍ അബുവിനു ലഭിക്കുക. രജത മയൂരവും 15 ലക്ഷം രൂപയുമാണ് ഈ പുരസ്കാരം. മേളയുടെ മത്സര വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രമായ ആദാമിന്‍റെ മകന്‍ അബു ഈ വര്‍ഷം ഓസ്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പുരസ്കാരത്തുക ഓസ്കറില്‍ പ്രമോഷനു വിനിയോഗിക്കുമെന്ന് സംവിധായകന്‍ സലിം അഹമ്മദ്.
പൊര്‍ഫിരിയൊ റമിറസ് അല്‍ദാന എന്ന വിമാന റാഞ്ചിയുടെ കഥ പറയുന്ന ചിത്രമാണ് അലെജന്‍ഡ്രൊ ലാന്‍ഡസ് സംവിധാനം ചെയ് ത പൊര്‍ഫിരിയൊ. 20 ലക്ഷം രൂപയും സുവര്‍ണ മയൂര വും അടങ്ങിയ പുരസ്കാരം ലാന്‍ഡസും നിര്‍മാതാവ് ഫ്രാന്‍സിസ്കൊ അല്‍ജുറും ചേര്‍ന്ന് ഏറ്റുവാങ്ങി.
നാദര്‍ ആന്‍ഡ് സമിന്‍ എ ന്ന ഇറേനിയന്‍ ചിത്രമൊരുക്കിയ അസ്ഗര്‍ ഫര്‍ഹാദി സംവിധായകനുള്ള രജത മയൂരം നേടി. ഇസ്രേലി ചിത്രം റെസ്റ്റൊറേഷനിലെ പ്രകടനത്തിന് സസൊണ്‍ ഗാ ബെ മികച്ച നടന്‍. റഷ്യന്‍ ചിത്രം എലേനയില്‍ അഭിനയിച്ച നദേസ്ദ മാര്‍കിന മികച്ച നടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല