അപ്പച്ചന്‍ കണ്ണന്‍ചിറ
സ്റ്റീവനേജ്: ഏറ്റവും വലിയ ദൃശ്യ മാദ്ധ്യമമായ ബിബിസി യില്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ വലിയ താല്‍പ്പര്യപൂര്‍വ്വം കാണുന്ന ചാനല്‍ ആണല്ലോ സിബിബിസി. കുട്ടികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ‘ബ്ലൂപീറ്റര്‍’ അതിലെ ഒരു പ്രോഗ്രാമും.വ്യക്തികള്‍ സ്വായത്തമാക്കിയ കഴിവ് അത് സ്‌പോര്‍ട്‌സ്,നൃത്തം,ഗാനം,മ്യുസിക്, പരിസ്ഥിതി എന്തിലായാലും അതില്‍ ആകര്‍ഷകത്വവും, കൌതുകവും, പുതുമയും ഉന്നത നിലവാരവും പുലര്‍ത്തുന്നു എന്ന് പൂര്‍ണ്ണ ഉറപ്പുണ്ടെങ്കില്‍ ലഭിക്കാവുന്ന അംഗീകാരമാണ് ‘ബ്ലൂപീറ്റര്‍’ മെഡല്‍. അത്തരം ടാലന്റ്‌റ് ഉള്ളവര്‍ ബ്ലൂപീറ്ററില്‍ എഴുതി അറിയിക്കുകയാണ് ചെയ്യേണ്ടത്.സാധാരണമായി ‘ബ്ലൂപീറ്റര്‍’ മെഡല്‍ വീട്ടിലേക്കു അയച്ചു കൊടുക്കുകയാണ് പതിവ്. പ്രസ്തുത ഇനം ഉന്നത മികവു പുലര്‍ത്തുന്നതും,കാണികളില്‍ വളരെ താല്‍പ്പര്യവും,കൌതുകവും,വ്യത്യസ്ഥതയും ഉളവാക്കും എന്ന് ഉറച്ച ബോദ്ധ്യവും വന്നാല്‍ ‘ബ്ലൂപീറ്റര്‍’ മെഡല്‍ നല്‍കുക ലോകത്തെ സാക്ഷി നിറുത്തിയും. പ്രസ്തുത ജേതാക്കള്‍ക്ക് മാത്രമേ ലോകത്തിലെ ഏറ്റവും വലിയ ദൃശ്യ മീഡിയാ ആയ ബിബിസി യില്‍ തന്റെ ഇനം അവതരിപ്പിക്കുവാന്‍ അവസരം ലഭിക്കുക.അങ്ങിനെ അവതരണ അംഗീകാരം കിട്ടിയ മിടുക്കികളിലെ മിടുക്കിയാണ് സ്റ്റീവനേജില്‍ നിന്നുള്ള അല്‍മ മോള്‍.കുട്ടികളുടെ ആരാധകരായി മാറിയ ‘ബ്ലൂപീറ്റര്‍’ അവതാരകര്‍ റാട്‌സി,ബാര്‍ണി,ലിന്റ്‌സി എന്നിവര്‍ക്കൊപ്പം ടെലി സ്‌ക്രീനില്‍ നിറഞ്ഞാടിയ അല്‍മ സോയിമോന്‍ എന്ന കൊച്ചു നര്‍ത്തകി.
സ്റ്റീവനേജില്‍ താമസിക്കുന്ന സോയിമോന്‍ പെരുന്നിലത്തില്‍സുജ സോയിമോന്‍ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് അല്‍മ. പഠനത്തിലും,കലയിലും നൃത്തത്തോടൊപ്പം മികവു പുലര്‍ത്തുന്ന ഈ കൊച്ചു മിടുക്കി ബി ബി സി യില്‍ തന്റെ മാതൃരാജ്യമായ ഭാരതത്തിന്റെ സ്വന്തം ക്ലാസ്സിക്കല്‍ നൃത്തയിനമായ ഭരതനാട്യം അവതരിപ്പിച്ചു കൊണ്ട് മാത്രുരാജ്യത്തെയും, ഭാരത നൃത്ത രൂപത്തെയും ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തനിക്കു കിട്ടിയ ഈ അവസരം വലിയ അനുഗ്രഹം ആയി കരുതുന്നതായി അല്‍മ മോള്‍ പറയുന്നു. ഭരത നാട്യത്തില്‍ ഗ്രേഡ് 3 നേടിയിട്ടുള്ള അല്‍മാ മോള്‍ വേദിയും, പ്രോത്സാഹനവും,നൃത്താഭ്യാസത്തിനു അവസരവും നിര്‍ലോഭം നല്‍കിപ്പോരുന്ന മലയാളി കൂട്ടായ്മ്മയായ ‘സര്‍ഗ്ഗം സ്റ്റീവനേജിനെയും’ കൂടാതെ ഒപ്പം നൃത്തം ചെയ്യുന്ന കൂട്ടുകാരികളെയും ലോകത്തിനു മുമ്പില്‍ എത്തിക്കുവാന്‍ അല്‍മ എടുത്ത പ്രത്യേക താല്‍പ്പര്യം ആണ് സര്‍ഗ്ഗം സ്റ്റീവനേജിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാമ്മിലെ ഭരതനാട്യ സംഘ നൃത്തം ഇതോടൊപ്പം പ്രദര്ശിപ്പിക്കുവാന്‍ ബി ബി സി തയ്യാറായത്. അതു അല്‍മയുടെ വ്യക്തിപരമായ മറ്റൊരു വിജയം കൂടിയായി.’ ടീവീ നര്‍ത്തകര്‍’ ആയ ത്രില്ലിലാണ് അല്‍മയുടെ കൂട്ടുകാരിപ്പോള്‍.
ആറാം ക്ലാസ്സില്‍ പഠിക്കുന്ന അല്‍മ സോയിമോന്‍ തന്റെ നൃത്ത പ്രാവീണ്യം ലോകത്തിനു മുമ്പേ കാണിക്കുവാന്‍ കിട്ടിയ അവസരം ലോകത്തിനു മുമ്പില്‍ ശ്രദ്ധേയമാക്കിയത്, മാതൃ രാജ്യവും,ഭാരത നൃത്തവും,മലയാളി സമൂഹത്തെയും,കൂട്ടുകാരെയും ഒപ്പം സ്വന്തം സര്‍ഗ്ഗം സ്റ്റീവനേജിനെയും.
സ്റ്റീവനേജ് ജോണ്‍ ഹെന്റി ന്യുമാന്‍ സ്‌ക്കൂളില്‍ പഠിക്കുന്ന മാത്യൂസ് സോയിമോനും, സെന്റ് വിന്‍സന്റ് സ്‌കൂളില്‍ പഠിക്കുന്ന എമ്മ സോയിമോനും അല്‍മായുടെ സഹോദരരാണ്. മാതാപിതാക്കള്‍ നല്‍കുന്ന നല്ല പ്രോത്സാഹനത്തിനും ഉപരി ദൈവ കൃപയാണ് എല്ലാ വിജയങ്ങള്‍ക്കും നിദാനം എന്ന് നന്ദി പൂര്‍വ്വം ഈ കൊച്ചു മിടുക്കി ഓര്‍ക്കുന്നു.ഒപ്പം ആത്മാര്‍ത്തമായ പരിശീലനവും. യു.കെ.കെ.സി.എ കലാ മേളയില്‍ ശ്രദ്ധ നേടിയ നൃത്തക്കാരി കൂടിയാണ് അല്‍മ.
ഭരതനാട്യ നൃത്ത രൂപത്തെ കൂടുതലായി പ്രേക്ഷകരില്‍ എത്തിക്കുവാനും, അടുത്തു പരിചയപ്പെടുത്തുവാനും, ആകര്‍ഷിക്കുവാനും ഈ പെര്‍ഫോര്‍മന്‍സിലൂടെ കഴിഞ്ഞതായി അല്‍മയുടെ നൃത്താദ്ധ്യാപിക അഭിപ്രായപ്പെട്ടു.
ടീ വീ ഷോ കണ്ടവരുടെ അഭിനന്ദനങ്ങളുടെയും,ആശംശകളുടെയും വന്‍ തിരക്ക് ആസ്വദിക്കുകയാണ് ഈ കൊച്ചു മിടുക്കി ഇപ്പോള്‍ .അല്‍മ മോള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംശിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല