സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിനെ ആദരിച്ച് ബ്രിട്ടീഷ് റോയല്‍ നേവി. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ താരത്തിന് ബഹുമാന സൂചകമായി കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു.
ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. പതിനഞ്ച് വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കുകയാണ്. ഇതു തന്നെയാണ് നേവിയും ചെയ്യുന്നത്- റോയല്‍ നേവി അഡ്മിറല്‍ സര്‍ ആന്റണി ഡേവിഡ് റഡാക്കിന്‍ പറഞ്ഞു.
2006 ലെ കാസിനോ റൊയലേ മുതലാണ് ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഭാഗമാകുന്നത്. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ്, സ്‌കൈഫാള്‍, സ്‌പെക്റ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബോണ്ട് വേഷത്തിലെത്തി.
ബോണ്ട് പരമ്പരയിലെ 25-ാം ചിത്രമായ നോ ടൈം ടു ഡൈയിലാണ് ക്രെയ്ഗ് അവസാനം വേഷമിട്ടത്. ചിത്രം സെപ്തംബര്‍ 30 ന് യുകെയിലും, ഒക്ടോബര്‍ 8 ന് അമേരിക്കയിലും റിലീസ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല