സ്വന്തം ലേഖകന്‍: സുചി ലീക്ക്‌സിനെപ്പറ്റി അവതാരകയുടെ കുത്തിക്കുത്തി ചോദ്യം, ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി. അവതാരകയുടെ സമീപനത്തില്‍ പ്രകോപിതനായ ധനുഷ് ഇതൊരു മണ്ടന്‍ ഇന്റര്‍വ്യൂ ആണെന്ന് പ്രഖ്യാപിച്ചാണ് ഇറങ്ങിപ്പോയത്. തമിഴ് സിനിമാലോകത്തെ പിടിച്ചുകുലുക്കിയ സുചിലീക്‌സ് വിവാദത്തെക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ പ്രകോപിതനാക്കിയത്.
തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2 ന്റെ പ്രചരണാര്‍ഥം നടത്തിയ അഭിമുഖത്തിനായാണ് ധനുഷ് ടിവി 9 ചാനലിന്റെ ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ എത്തിയത്. സുചി ലീക്‌സ് എന്ന പേരില്‍ ഗായിക സുചിത്രാ കാര്‍ത്തിക്കിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്തുവന്ന ചൂടന്‍ ചിത്രങ്ങളില്‍ ധനുഷും ഹന്‍സികയും തൃഷയും അനിരുദ്ധും ഉള്‍പ്പെടുന്ന സ്വകാര്യ നിമിഷങ്ങളും ഉണ്ടായിരുന്നു.
ധനുഷിനെതിരെ വിവാദമുണ്ടാക്കുന്ന പല പരാമര്‍ശങ്ങളും ഇതിലൂടെ പുറത്തു വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തെത്തുടര്‍ന്നാണ് ധനുഷിന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്കുണ്ടായത്. ചിത്രങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായോ എന്ന് അവതാരക ചോദിച്ചതും ധനുഷ് ചാടി എഴുന്നേല്‍ക്കുകയായിരുന്നു. ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ക്വസ്റ്റ്യന്‍’ എന്ന് പറഞ്ഞ് മൈക്ക് ഊരിയെറിഞ്ഞ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല