സ്വന്തം ലേഖകന്‍: ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം, നടിന്മാര്‍ അടക്കമുള്ള പ്രമുഖ ഇടപാടുകാരുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. ലണ്ടനിലെ പ്രശ്‌സ്തമായ പ്ലാസ്റ്റിക് സര്‍ജറി കേന്ദ്രത്തില്‍ ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഹാക്കര്‍മാരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സിനിമാ നടിമാരെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്താനായി എത്താറുള്ള ക്ലിനിക്കില്‍ നിന്ന് ഇവരുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ന്നതായാണ് സൂചന.
നടിമാരുടേതടക്കം നിരവധിപ്പേരുടെ നഗ്‌നചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെന്നും ഇവ പ്രസിദ്ധപ്പെടുത്തും എന്നും ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. വിവരങ്ങളും നഗ്‌ന ചിത്രങ്ങളും അതീവ സുരക്ഷിതമായാണ് സൂക്ഷിക്കാറുള്ളതെന്നും എങ്ങനെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
ബ്രിട്ടീഷ് രാജകുടുംബാഗങ്ങളുടെ ചിത്രങ്ങളും ചോര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം ഹോളീവുഡ് നായികമാരുടെയും വിവിധ രാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് സര്‍ജറിക്ക് എത്തിയവരുടെയും പേരുകള്‍, ചിത്രങ്ങള്‍ എന്നിവയും ചോര്‍ത്തിയതായി ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. ശരീര ഭാഗങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിന്റെ ക്ലോസ് അപ്പ് ചിത്രങ്ങളും സര്‍ജറിക്ക് ശേഷമുള്ള ചിത്രങ്ങളുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല