ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വാധികം ഭംഗിയായി സെന്റ് വിന്‍സന്റ് ചര്‍ച്ച് ഹാളില്‍ ഡിസംബര്‍ 30 ന് വെള്ളിയാഴ്ച നടക്കുന്നതാണ്. ഡാര്‍ട്ട്ഫോര്‍ഡ്, ലോംഗ്ഫീല്‍ഡ്, ഗ്രേസാന്‍ഡ് മേഖലകളില്‍ നിന്നായി നിരവധി കുടുംബങ്ങള്‍ ആഘോഷങ്ങളില്‍ പങ്കുചേരും.
വൈകുന്നേരം അഞ്ച് മണിയോടെ പരിപാടികള്‍ ആരംഭിക്കുന്നതാണ്. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നേറ്റിവിറ്റി പ്ലേ, സംഗീതം, അന്താക്ഷരി, ഡാന്‍സ്, നാടകം തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വിഭവ സമൃദമായ സദ്യയോടെ പുതുവര്‍ഷത്തിന് സ്വാഗതമോതിക്കൊണ്ട് പരിപാടികള്‍ സമാപിക്കുന്നതാണ്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുകളില്‍ മുന്‍കൂട്ടി ബന്ധപ്പെടെണ്ടതാണ്. പ്രസിഡണ്ട്: തോമസ് – 07846270181; സെക്രട്ടറി: സജി – 07766201231
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല