ഡാര്‍ട്ട്‌ഫോര്‍ഡ് : ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് വിന്‍സെന്റ് ചര്‍ച്ച് ഹാളില്‍ നടത്തിയ ക്രിസ്മസ് പുതുവത്സരാഘോഷം ഗംഭീരമായി. നേറ്റിവിറ്റി പ്ലേ, സംഗീതം, ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്കല്‍ സ്‌ക്രിപ്റ്റ് തുടങ്ങിയവ ശ്രദ്ധപിടിച്ചു പറ്റി. സാന്താക്ലോസിനൊപ്പം കുട്ടികളും മുതിര്‍ന്നവരും നൃത്തചുവടുകള്‍ വച്ചപ്പോള്‍ സദസ്സ് ആനന്ദനൃത്തമാടി.
വൈകുന്നേരം ആറുമണിക്ക് പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ് തോമസ് നന്ദികുന്നേലിന്റെ സ്വാഗതപ്രസംഗത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കലാപരിപാടികള്‍ നാലുമണിക്കൂറിലധികം നീണ്ടുനിന്നു. ചാരിറ്റി മുന്‍നിര്‍ത്തി നടത്തിയ അരിലേലം വന്‍വിജയമായത് സഹകരണത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി.
ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളികളുടെ ചരിത്രത്തില്‍ പങ്കാളിത്തം കൊണ്ടും സംഘാടകമികവുകൊണ്ടും ശ്രദ്ധേയമായ കലാവിരുന്ന് വിഭവസമൃദ്ധമായ സദ്യയോടെ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല