സര്‍വെ മങ്കിയുടെ ചീഫ് എക്‌സിക്യൂട്ടീവും ഫെയ്‌സ്ബുക്ക് എക്‌സകട്ടീവ് ഷെറില്‍ സാന്‍ഡ്‌ബെര്‍ഗിന്റെ ഭര്‍ത്താവുമായ ഡേവ് ഗോള്‍ഡ്‌ബെര്‍ഗ് വെള്ളിയാഴ്ച്ച രാത്രിയില്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. സിലിക്കണ്‍ വാലി ഓന്‍ട്രപ്രണറും വെന്‍ച്യുവര്‍ ക്യാപ്പിറ്റലിസ്റ്റുമായിരുന്നു ഗോള്‍ഡ്മാന്‍. വെബ് അതിഷ്ടിത സര്‍വെകള്‍ നടത്തുന്ന കമ്പനിയായ സര്‍വെ മങ്കി ഗോള്‍ഡ്മാന്റെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗോള്‍ഡ്മാന്റെ മരണകാരം എന്താണെന്ന് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം സാന്‍ഡ്‌ബെര്‍ഗുമായി വിദേശരാജ്യത്ത് വെക്കേഷന് പോയപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഫെയ്‌സ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
സാന്‍ഡ്‌ബെര്‍ഗിന്റെ സഹോദരന്‍ റോബര്‍ട്ട് ഗോള്‍ഡ്‌ബെര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഡേവ് ഗോള്‍ഡ്‌ബെര്‍ഗിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്. ഡേവ് ഷെറില്‍ ദമ്പതികള്‍ മന്‍ലോ പാര്‍ക്കിലായിരുന്നു താമസം. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
It’s with incredible shock and sadness that I’m letting our friends and family know that my amazing brother, Dave…
Posted by Robert Goldberg on Saturday, May 2, 2015
2009ലാണ് ഡേവ് സര്‍വെ മങ്കിയില്‍ എത്തുന്നത്. അന്ന് 14 ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന കമ്പനിയെ വളര്‍ച്ചയുടെ നെറുകയില്‍ എത്തിച്ചത് ഡേവാണ്. നിലവില്‍ 500ല്‍ അധികം ജീവനക്കാരുള്ള കമ്പനിയാണ് സര്‍വെ മങ്കി. 25 മില്യണോളം സര്‍വെ അവര്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച ഫണ്ടിംഗിന് ശേഷം കമ്പനിയുടെ മൂല്യം രണ്ട് ബില്യണ്‍ ഡോളറില്‍ ഏറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല