1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2011

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ തീരുമാനം ശരിയെന്ന് ജനങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സംബന്ധിച്ച് ഇന്നലെ രാജ്യത്ത് നടന്ന അഭിപ്രായ വോട്ടെടുമ്പില്‍ ഭുരിപക്ഷം പേരും അംഗത്വം തുടരുന്നതിനെതിരെ വോട്ട് ചെയ്തു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് സാമ്പത്തിക പരിഷ്‌കരണ പദ്ധതിക്കെതിരെ ഡേവിഡ് കാമറൂണ്‍ വീറ്റോ അവകാശം ഉപയോഗിച്ചതിലും കരാര്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്നതിലും ജനങ്ങള്‍ക്കും സമ്മതമെന്ന് തെളിഞ്ഞു.

കാമറൂണിന്റെ തീരുമാനം ശരിയാണെന്നും ഭൂരിഭാഗം വോട്ടര്‍മാരും അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ അടുത്ത വലിയ ശക്തി ജര്‍മ്മനിയാകുമെന്ന് ഇതോടെ വ്യക്തമായി. ഏതാണ്ട് 62 ശതമാനം വോട്ടര്‍മാരാണ് പ്രധാനമന്ത്രിയുടെ നിലപാടിനൊപ്പം നിന്നത്. മിക്കവരും വിശ്വസിക്കുന്നത് യൂറോയാണ് യൂറോപ്പിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ്.

യൂറോപ്യന്‍ യൂണിയന്‍ പിരിച്ചു വിടണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. കാമറൂണിന്റെ തീരുമാനം സ്വീകരിക്കാന്‍ സാധിക്കാത്തതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക്കോളാസ് ക്ലെഗ്ഗുമായി കൂടിയാലോചിക്കാതെയാണ് പ്രധാനമന്ത്രി വീറ്റോ പ്രയോഗിച്ചതെന്നും അതിനാല്‍ ഇത് പക്ഷാപാതപരമാണെന്നും ആരോപണമുയര്‍ന്നിരുന്നു.

യൂറോ കറന്‍സി റദ്ദാക്കണമെന്ന് 65 ശതമാനം പേരാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ചില്‍ ഒരു വിഭാഗം ആളുകള്‍ മാത്രമാണ് കറന്‍സി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ ആരാണ് മികച്ചു നിന്നതെന്ന ചോദ്യത്തിന് 51 ശതമാനം പേര്‍ കാമറൂണിനും 44 ശതമാനം പേര്‍ മെര്‍ക്കലിനും വോട്ട് ചെയ്തു. ഈ സമ്മേളനത്തോടെ യൂറോപ്യന്‍ യൂണിയനില്‍ ജര്‍മ്മനി കൂടുതല്‍ ശക്തമായെന്ന് 77 ശതമാനം പേര്‍ വിശ്വസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.