സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് തൂത്തുവാരി ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ രണ്ടാമൂഴത്തിന് ഒരുങ്ങുന്ന ഡേവിഡ് കാമറൂണ്‍ തന്റെ പുതിയ മന്ത്രിസഭയില്‍ വിശ്വസ്തരെ നിലനിര്‍ത്തി. ചാന്‍സലര്‍ പദവിയില്‍ ജോര്‍ജ് ഓസ്‌ബോണും ഹോം സെക്രട്ടറി പദവിയില്‍ തെരേസ മേയും തുടരും. ഒപ്പം ഓസ്‌ബോണിന്‍ ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവിയും ലഭിക്കും.
തന്റെ പിന്‍ഗാമിയായി കാമറൂണ്‍ കരുതുന്നയാളാണ് ഓസ്‌ബോണ്‍. ഓസ്‌ബോണിന്റെ ജനപ്രിയ ബജറ്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ഹോം സെക്രട്ടറി എന്ന നിലയിലുള്ള തെരേസ മേയുടെ മികച്ച പ്രകടനമാണ് അവരെ ആ സ്ഥാനത്തു തന്നെ നിലനിര്‍ത്താന്‍ കാമറൂണിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
വിദേശകാര്യ മന്ത്രി ഫിലിപ് ഹാമണ്ടാണ് സ്ഥാനം നിലനിര്‍ത്തിയ മറ്റൊരാള്‍. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ ഹാമണ്ട് പ്രധാന പങ്കു വഹിച്ചിരുന്നു. ഒപ്പം പ്രതിരോധ മന്ത്രി മൈക്കേല്‍ ഫാലനും സ്വന്തം ഓഫീസില്‍ തുടരും. കഴിഞ്ഞതവണ ഉപ പ്രധാനമന്ത്രി സ്ഥാനം ലിബറല്‍ പാര്‍ട്ടിയുടെ നിക്ക് ക്ലെഗിനായിരുന്നു എങ്കില്‍ ഇത്തവണ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനങ്ങളെല്ലാം തന്നെ കാമറൂണിന് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നല്‍കാമെന്ന് സൗകര്യവുമുണ്ട്.
ഇത്തവണ മന്ത്രിസഭയില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്കാരുടെ വോട്ടുകള്‍ ഇത്തവണ രണ്ടു പാര്‍ട്ടികള്‍ക്കും വിഭജിച്ചുപോയി എന്നാണ് കരുതപ്പെടുന്നത്. എഴുലക്ഷത്തോളം ഇന്ത്യന്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. നാല്‍പതോളം മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ നിര്‍ണായകമായി എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല