ഡേവിഡ് കാമറൂണിന്‍റെ പാടവം നുണ പറയുന്നതിലാണെന്ന് ഒടുവില്‍ തെളിയുന്നു. ഈ ആഴ്ച്ചയിലെ ആദ്യത്തില്‍ ഹൌസ് ഓഫ് കോമ്മണ്‍സില്‍ വച്ച് നടത്തിയ പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിലാണ് ഡേവിഡ് കാമറൂണ്‍ മുപ്പതു മിനിട്ടിനുള്ളില്‍ മൂന്നു നുണ പറഞ്ഞതായി ആരോപിക്കപ്പെട്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്തവരെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു,വികലാംഗര്‍ക്കുള്ള ധനസഹായത്തില്‍ കുറവുണ്ടാകില്ല, എന്‍.എച്ച്.എസ്. നവീകരണത്തിന് എല്ലാ എം.പി.മാരും പിന്തുണക്കുന്നു എന്നിവയാണ് ഈ മൂന്ന് നുണകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട് എന്ന കള്ളം പൊളിഞ്ഞത് ഈ അടുത്ത് ലഭിച്ച ദേശീയ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ്.
2010നു ശേഷം ഏകദേശം 26,000 പേരെങ്കിലും ജോലിയില്‍നിന്നു വിടുതല്‍ നേടിയിട്ടുണ്ട്. 2010 മെയ്-ജൂലായ് സമയത്ത് മുഴുവന്‍ സമയജോലിക്കാരുടെയും പാര്‍ട്ട് ടൈം ജോലിക്കാരുടെയും എണ്ണം 29145000 ആയിരുന്നു പിന്നീടത് 2011 സെപ്തംബര്‍-നവംബര്‍ സമയത്ത് 29119000 ആയിക്കുറഞ്ഞു. പിന്നീട് പറഞ്ഞ വികലാംഗര്‍ക്കുള്ള ധനസഹായത്തിലെ കുറവ് ഡേവിഡ് കാമറൂണ്‍ തള്ളികളയുകയാണ് ചെയ്തത്.
ലേബര്‍ എം.പി. ആയ ആനി മഗ്യാറിനോട് ഈ വാര്‍ത്ത തികച്ചും തെറ്റാണെന്നും വര്ഷം 1300പൗണ്ടായി സഹായധനം കുറയ്ക്കുന്നത് പ്രധാനമന്ത്രിയായ തന്റെ പേരിനെ ബാധിക്കുമെന്നും ഡേവിഡ് കാമറൂണ്‍ പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് കണക്കുകള്‍ പ്രകാരം ആഴ്ചയിലുള്ള സഹായധനം 53.84പൗണ്ടില്‍ നിന്നും 26.75 പൗണ്ടായി കുറച്ചിട്ടുണ്ട്.
തുടര്‍ന്ന് വന്ന നുണ എന്‍.എച്ച്.എസ്. നവീകരണത്തിന് എല്ലാവരും പിന്തുണ നല്‍കുന്നു എന്നാണു. എന്നാല്‍ ഇതിനെതിരെ പല റിപ്പോര്‍ട്ടുകള്‍ പല സ്ഥാപനങ്ങളായി പുറത്ത് വിടുന്നു. റോയല്‍ കോളേജ് ഓഫ് ജെനറല്‍ പ്രാക്ടിഷനെഴ്സ്,റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്,റോയല്‍ കോളേജ് ഓഫ് നേഴ്സിംഗ് എന്നിവയാണ് തന്നെ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രി ആണയിട്ടതു എന്നാല്‍ ഇതിനു വിപരീതമായി ഇവരെല്ലാം നവീകരണത്തെ എതിര്‍ത്ത് കൊണ്ട് സംസാരിക്കുകയുണ്ടായി.
ഇതിനു പുറമെയും പല നുണകളും ഡേവിഡ് കാമറൂണ്‍ പറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. വാറ്റ് തുക ഇനി കൂട്ടില്ല എന്ന് കാമറൂണ്‍ ഉറപ്പു നല്‍കിയിരുന്നു എങ്കിലും അത് 17.5% നിന്നും 20% ആയി വര്‍ദ്ധിപ്പിച്ചു. ഇലക്ഷന് മുന്‍പ് നടത്തിയ പല വാഗ്ദാനങ്ങളുടെയും നേര്‍ വിപരീതമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. പോലീസ് ജോലികള്‍ വര്‍ദ്ധിപ്പിക്കും,ഹോസ്പിറ്റലിലെ കാത്തു നില്‍ക്കുന്ന സമയം കുറയ്ക്കും,പ്രസവ യൂണിറ്റുകള്‍ വര്‍ദ്ധിപ്പിക്കും എന്നിവയെല്ലാം നിറവേറാതെ പോയ വാഗ്ദാനങ്ങളില്‍ ചിലതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല