ഇംഗ്ലണ്ടുകാര്‍ക്ക് ക്രിക്കറ്റിനെക്കാള്‍ താല്‍പര്യം ഒര പക്ഷെ ഫുട്‌ബോളിനോടാകാം. അങ്ങനെയിരിക്കെ ആരും തന്നെ താന്‍ പിന്തുണയ്ക്കുന്ന പ്രീമിയര്‍ ലീഗ് ടീം ഏതാണെന്ന് മറന്നു പോകില്ല. പക്ഷെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മറുന്നു പോയി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഡേവിഡ് കാമറൂണ്‍ പിന്തുണയ്ക്കുന്ന ടീമിന്റേ പേര് പറഞ്ഞത് മാറി പോയി.
താന്‍ പിന്തുണയ്ക്കുന്ന ടീം ആസ്റ്റണ്‍ വില്ലയാണെന്ന് നേരത്തെ തന്നെ ഡേവിഡ് കാമറൂണ്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായിരുന്നു. എന്നാല്‍ ടെലിവിഷന്‍ പരിപാടിയില്‍ ഞാന്‍ വെസ്റ്റ് ഹാം ഫാനാണെന്ന് കാമറൂണ്‍ പറഞ്ഞതോടെ ട്വിറ്ററില്‍ കാമറൂണിനെതിരായ വിമര്‍ശനങ്ങല്‍ നിറഞ്ഞു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍ എതിര്‍ പാര്‍ട്ടിക്കാരും ഇതിനെ ആഘോഷിച്ചു.
പിന്നീട് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തനിക്കൊരു അബദ്ധം പറ്റിയതാണെന്നും പേര് മാറി പോയതാണെന്നുമായിരുന്നു കാമറൂണിന്റെ വിശദീകരണം. തനിക്ക് ബ്രെയിന്‍ ഫെയ്ഡ് സംഭവിച്ചു എന്നാണ് കാമറൂണ്‍ ഉപയോഗിച്ച വാക്ക്. ഞാനൊരു ആസ്റ്റണ്‍ വില്ല ഫാനാണ്. രാവിലെ ഞാനെന്തോ ആലോചിച്ച് അങ്ങനെ പറഞ്ഞു പോയതാണ് – കാമറൂണ്‍ പറഞ്ഞു.
ചാറ്റ് ഷോ ഹോസ്റ്റും മുന്‍ ടാബ്ലോയിഡ് എഡിറ്ററുമായിരുന്ന പീര്‍ മോര്‍ഗന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇത് കാമറൂണിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. എങ്ങനെയാണ് ഒരാള്‍ക്ക് താന്‍ പിന്തുണയ്ക്കുന്ന ടീം മറുന്നു പോകുന്നത്. ക്ഷമിക്കാനാകാത്ത തെറ്റ്.
ടിവി ഫുട്‌ബോള്‍ പ്രസന്റര്‍ ഗ്യാരി ലിങ്കറുടെ ട്വീറ്റ് ഇങ്ങനെ – എത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് ഡേവിഡ് കാമറൂണ്‍ മറന്നു പോയി. കഴിഞ്ഞയാഴ്ച്ച ആസ്റ്റണ്‍ വില്ല ഈ ആഴ്ച്ച വെസ്റ്റ്ഹാം. ഇനി അടുത്ത ആഴ്ച്ച ബെര്‍ണ്‍ലി ആയിരിക്കുമോ ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല