ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കെട്ടിപ്പടുത്തിരിക്കുന്ന ഖലീഫാ ഭരണത്തെ തച്ചുടക്കാന്‍ യുഎസിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബ്രിട്ടണ്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഐഎസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് പാര്‍ലമെന്റിന്റെ അനുവാദത്തോടെയായിരിക്കണമെന്നും യുഎസ് ടിവി നെറ്റുവര്‍ക്കായ എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
സിറിയയിലെ ഐഎസ് പോരാളികളെ തുരത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുവാദം ചോദിച്ചപ്പോള്‍ എംപിമാര്‍ അതിനെ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു.
തിങ്കളാഴ്ച്ച നടത്താനിരിക്കുന്ന പ്രസംഗത്തില്‍ കൗമാരക്കാരയ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും ഐഎസ് വലയിലാക്കുന്നതിനെതിരെ ശക്തമായ ഭാഷയില്‍ പ്രസംഗിക്കും.
ഐഎസിനെതിരായ നടപടികള്‍ ഊര്‍ജസ്വലമായി നടത്തുന്നതിനായി എംപിമാരുമായും പ്രതിപക്ഷ കക്ഷികളുമായും ഇപ്പോള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡേവിഡ് കാമറൂണ്‍ പറഞ്ഞു. സിറിയയിലെയും ഇറാഖിലെയും ഖലീഫാ ഭരണം അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല