സ്വന്തം ലേഖകന്‍: താന്‍ ബ്രെക്‌സിറ്റ് വാദക്കാരനല്ല, ആരോപണം നിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. താന്‍ ബ്രെക്‌സിറ്റ് (ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വാദം) പക്ഷപാതിയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍തന്നെ തുടരണമെന്ന് പരസ്യമായി കാമറണ്‍ പറയുമ്പോഴും അദ്ദേഹം മനസ്സുകൊണ്ട് ബ്രെക്‌സിറ്റ് പക്ഷക്കാരനാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ശരിവെച്ചുകൊണ്ട് ബ്രെക്‌സിറ്റ് പക്ഷക്കാരുടെ കൂട്ടായ്മയായ ‘വോട്ട് ലീവും’ രംഗത്തത്തെിയതോടെയാണ് സംഭവം വിവാദമായത്.
എന്നാല്‍, വിഷയത്തില്‍ തനിക്ക് രഹസ്യ അജണ്ടയില്ലെന്നും ബ്രിട്ടന്‍ എക്കാലവും യൂനിയന്റെ ഭാഗമായി നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം ജി ഏഴ് ഉച്ചകോടിയില്‍ വ്യക്തമാക്കി.
ബ്രിട്ടനില്‍ നടക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ യൂറോപ്പിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കുമെന്ന് നേരത്തെ ജി ഏഴ് ഉച്ചകോടി വിലയിരുത്തിയിരുന്നു. അടുത്ത മാസം, ബ്രെക്‌സിറ്റ് സംബന്ധിച്ച് ബ്രിട്ടനില്‍ ഹിതപരിശോധന നടക്കാനിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേഫലം അനുസരിച്ച്, രാജ്യത്ത് ബ്രെക്‌സിറ്റ് വാദികളുടെ എണ്ണം കൂടിയിരിക്കുകയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഏതാനും പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിമാരും അടക്കം ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നുണ്ട്. രാജ്യത്ത് ബ്രെക്‌സിറ്റ് വാദത്തിനെതിരായ പ്രചാരണം ശക്തമാക്കാന്‍ ജി ഏഴ് ഉച്ചകോടിയില്‍ തീരുമാനമായിട്ടുണ്ട്. വിഷയത്തില്‍ കാമറണിന് മറ്റ് അംഗരാഷ്ട്രങ്ങള്‍ പിന്തുണ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല