സ്വന്തം ലേഖകന്‍: റോക്ക് എന്‍ റോള്‍ താരം ഡേവിഡ് ട്രോയ് സോമര്‍വില്‍ ഓര്‍മ്മയായി. 81 വയസായിരുന്നു. ഏറെ കാലമായി ചികിത്സയിലായിരുന്നു അര്‍ബുദ ബാധിതനായിരുന്ന സോമര്‍വില്‍. കലിഫോണിയയിലെ സാന്റ ബാര്‍ബറയില്‍ വച്ചാണ് സോമര്‍വില്ലിന്റെ മരണം.
ദ് ഡയമണ്ട്‌സ് എന്ന റോക്ക് എന്‍ റോള്‍ സംഗീതസംഘത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു കാനഡ സ്വദേശിയായ സോമര്‍വില്‍. 1953 ല്‍ രൂപമെടുത്ത ഈ സംഘത്തിലെ പ്രധാന ഗായകനായി അദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നു. എല്‍വിസ് പ്രസ്‌ലിക്കും പാറ്റ് ബൂണിനുമൊപ്പം സംഗീതപ്രേമികള്‍ സോമര്‍വില്ലിനെയും ഹൃദയത്തിലേറ്റുവാങ്ങിയ കാലഘട്ടമായിരുന്നു അത്.
1961 ല്‍ ഡയമണ്ട്‌സ് വിട്ടു ഡേവിഡ് ട്രോയ് എന്ന പേരില്‍ സോളോ രംഗത്തു ശ്രദ്ധയര്‍പ്പിച്ചു തുടങ്ങി. ദ് ഫോര്‍ പെപ്‌സ് എന്ന പുതിയ സംഗീതസംഘത്തോടൊപ്പം ഇടക്കാലത്തു പാടിയശേഷം ബ്രൂസ് ബെല്ലാഡിനൊപ്പം ചേര്‍ന്നു. സംഗീതരംഗത്തെ ഒട്ടേറെ പ്രമുഖ ബഹുമതികള്‍ നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല