സ്വന്തം ലേഖകന്‍: ഫാദേഴ്‌സ് ഡേയില്‍ മകള്‍ക്കൊപ്പം നഗ്‌നരായി ഇരിക്കുന്ന ചിത്രം പങ്കുവെച്ച് സണ്ണി ലിയോണും ഭര്‍ത്താവും; സമൂഹ മാധ്യമങ്ങളില്‍ ചീത്തവിളി. ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന്റെ കുറിപ്പാണ് വാര്‍ത്തയാകുന്നത്. അര്‍ദ്ധനഗ്‌നനായ ഡാനിയേലിനും പൂര്‍ണ നഗ്‌നയായ സണ്ണിക്കും നടുവില്‍ നിഷയിരിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
‘ഇന്ന് ഫാദേഴ്‌സ് ഡേ. ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്‌നേഹം നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായും സ്‌നേഹത്തിലായതിനും നന്ദി സണ്ണി. മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി,’ ചിത്രം പങ്കുവെച്ചുകൊണ്ട് ഡാനിയേല്‍ കുറിച്ചു.
എന്നാല്‍ ഈ ചിത്രത്തിന് താഴെ വിമര്‍ശനങ്ങളുടെ പെരുമഴയാണ്. സണ്ണിയുടെ ഭൂതകാലവുമായി ചേര്‍ത്താണ് ഇരുവര്‍ക്കും നേരെ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. പൂര്‍ണനഗ്‌നയായി സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറെ പേര്‍ക്കും ദഹിക്കാത്തത്. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍ ചെയ്തതെന്നും തുടങ്ങി സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ വരെയുണ്ട്.
എന്നാല്‍ ഇരുവര്‍ക്കും പിന്തുണയുമായി വന്നവരും കുറവല്ല. മനോഹരമായ ഒരു കുടുംബചിത്രമെന്നും സണ്ണിയുടെയും ഭര്‍ത്താവിനിറ്റിയും വിശാല മനസ് കാണാതെ പോകരുതെന്നും അവരെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ ആരാണെന്നും ആരാധകര്‍ ചോദിക്കുന്നു. സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും ലാത്തൂരിലെ അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത പെണ്‍കുഞ്ഞാണ് നിഷ കൗര്‍ വെബ്ബര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല