സ്വന്തം ലേഖകന്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹീം കീഴ്ടടങ്ങാന്‍ ഒരുങ്ങിയതായി മുന്‍ സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തി. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ പ്രധാന സൂത്രധാരനായ ദാവൂദ് ഇബ്രാഹീം സ്‌ഫോടനങ്ങള്‍ നടന്ന് 15 മാസങ്ങല്‍ കഴിഞ്ഞപ്പോഴാണ് കീഴ്ടടങ്ങാനുള്ള സന്നദ്ധത അറിയിച്ചതെന്ന് അന്നത്തെ സിബിഐ ഡിഐജി ആയിരുന്ന നീരജ് കുമാര്‍ പറഞ്ഞു.
1994 ജൂണ്‍ മാസത്തില്‍ മൂന്നു തവണ ദാവൂദ് ഇബ്രാഹീം തന്നോട് കീഴ്ടടങ്ങുന്നതിനെ കുറിച്ച് സംസാരിച്ചതായി നീരജ് കുമാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൂന്നു തവണയും സിബിഐ ദാവൂദ് ഇബ്രാഹീമിന്റെ വാഗ്ദാനം നിരസിക്കുകയായിരുന്നു.
കീഴ്ടടങ്ങാന്‍ തയ്യാറായെങ്കിലും എതിരാളികളായ അധോലോക സംഘങ്ങള്‍ ഇന്ത്യയില്‍ വച്ച് തന്നെ കൊന്നു കളയുമെന്ന് ദാവൂദ് ഇബ്രാഹീം ഭയപ്പെട്ടിരുന്നു. തുടര്‍ന്ന് ദാവൂദ് ഇബ്രാഹീമിന് പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തു.
എന്നാല്‍ മൂന്നു തവണ ദാവൂദ് ഇബ്രാഹീമുമായി ഫോണില്‍ സംഭാഷണം നടത്താന്‍ ധീരജ് കുമാറിന് അനുമതി നല്‍കിയ മേലധികാരികള്‍ പൊടുന്നനെ കീഴ്ടടങ്ങല്‍ സംബന്ധിച്ച എല്ലാ ചര്‍ച്ചകളും അവസാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ധീരജ് കുമാര്‍ വെളിപ്പെടുത്തുന്നു.
1993 മുംബൈ സ്‌ഫോടന പരമ്പര അന്വേഷിച്ച സിബിഐ സംഘത്തിന്റെ തലവനായിരുന്ന ധീരജ് കുമാര്‍ 2013 ജൂലൈയിലാണ് സേവനത്തില്‍ നിന്ന് വിരമിച്ചത്.
നേരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി ദാവൂദ് ഇബ്രാഹീം കീഴ്ടടങ്ങുന്നതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദാവൂദ് ഇബ്രാഹീം മുന്നോട്ടു വച്ച ചില വ്യവസ്ഥകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ താന്‍ കീഴ്ടടങ്ങൂ എന്നും ദാവൂദ് ഇബ്രാഹീം വ്യക്തമാക്കിയതായി ജഠ്മലാനി പറഞ്ഞിരുന്നു.
നിലവില്‍ പാക്കിസ്ഥാനിലുണ്ടെന്ന് കരുതപ്പെടുന്ന ദാവൂദ് ഇബ്രാഹീമിനെ വിട്ടു തരണമെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല