അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന ദാവൂദ് 24 മണിക്കൂറും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താന്‍ എപ്പോള്‍ വേണമെങ്കിലും മരണപ്പെടാം എന്ന ബോധ്യം ദാവൂദിനുമുണ്ട്.
കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കിടെ രണ്ട് ഹൃദയഘാതങ്ങളാണ് ദാവൂദിനുണ്ടായത്. മരണത്തിന്റെ വക്കോളമെത്തിയശേഷം ദാവൂദ് തിരിച്ചുവരികയായിരുന്നു. അന്ത്യം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന ബോധ്യത്തോടെയാണ് ദാവൂദ്ഇപ്പോള്‍ പെരുമാറുന്നത്. ഇന്ത്യന്‍ മണ്ണിലെ അന്ത്യനിദ്രയാണ് ദാവൂദ് ആഗ്രഹിക്കുന്നത്. തന്റെ ഇന്ത്യന്‍ വേരുകള്‍ തിരിച്ചറിയുന്ന ദാവൂദ് മുംബൈ രത്നഗിരി ജില്ലയിലുള്ള ജന്മനാടായ ഖേതില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്താനും തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
250 ഓളം പേര്‍ കൊല്ലപ്പെട്ട 1993 മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരനായ ദാവൂദ്. സ്ഫോടനം ആസൂത്രണം ചെയ്തശേഷമാണ് ദാവൂദ് പാകിസ്ഥാനിലേക്ക് കടന്നത്. പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സംരക്ഷണയില്‍ ആണ് ഇയാള്‍ എന്നാണ് സൂചന. അതേസമയം ദാവൂദ് അവിടെയുണ്ടെന്ന കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല