സ്വന്തം ലേഖകന്‍: അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ, തെളിവായി പുതിയ ചിത്രം. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകള്‍ അനുസരിച്ച് ദാവൂദ് കറാച്ചിയില്‍ തന്നെയാണ് താമസിക്കുന്നത്. പുതിയ തെളിവ് ഇന്ത്യ തിരയുന്ന അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്താന്റെ വാദത്തിന് കനത്ത തിരിച്ചടിയായി.
ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ ടെലഫോണ്‍ ബില്ലാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകളിലൊന്ന്. ഇതില്‍ കറാച്ചിയിലെ വിലാസമാണ് കൊടുത്തിരിക്കുന്നത്. 2015 ഏപ്രില്‍ മാസത്തിലേതാണ് ബില്‍.
ദാവൂദിന്റെ കുടുംബം പാകിസ്താനില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഒട്ടേറെ തവണ യാത്ര ചെയ്തതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ദാവൂദ് പാകിസ്താനില്‍ തന്നെയാണുള്ളതെന്ന ഇന്ത്യയുടെ വാദത്തെ ശരിവെക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല