സ്വന്തം ലേഖകന്‍: നരേന്ദ്രമോഡി സര്‍ക്കാരിനെ തറപറ്റിക്കാന്‍ ദാവൂദ് ഇബ്രാഹീമും കൂട്ടാളികളും വര്‍ഗീയ കലാപത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളെയും വിവിധ മതനേതാക്കളെയും വധിക്കാനും ഒപ്പം പള്ളികളെ ആക്രമിച്ച് മത സ്പര്‍ദ്ധ വളര്‍ത്താനും അങ്ങനെ വര്‍ഗീയ കലാപം സൃഷ്ടിക്കാനുമായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനി പദ്ധതിയിട്ടത്.
2015 നവംബര്‍ 2 ന് ഗുജറാത്തിലെ ഭാറൂച്ചില്‍ ശിരീഷ് ബംഗാളി, പ്രാഗ്‌നേഷ് മിസ്ത്രി എന്നീ നേതാക്കള്‍ വെടിയേറ്റ് മരിച്ച സംഭവം ഈ ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി കമ്പനി അംഗങ്ങളായ ജാവേദ് ചിക്‌നയും ദക്ഷിണാഫ്രിക്കയില്‍ ജീവിക്കുന്ന സഹീദ് മിയാന്‍ എന്ന ജാവോയുമായിരുന്നു നേതാക്കളുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇവര്‍ വിവിധ മതനേതാക്കളെ ആക്രമിക്കാനും പള്ളികള്‍ തകര്‍ക്കാനും ഗൂഡാലോചന നടത്തി. ആക്രമിക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കളുടെ പട്ടിക വരെ ഇവര്‍ തയ്യാറാക്കിയിരുന്നു. രാജ്യത്ത് വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ഡി കമ്പനിയിലെ 10 പേര്‍ക്കെതിരേ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല