സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ബോളിവുഡില്‍ രഹസ്യ ഭാര്യയും ബംഗുളുരുവില്‍ രഹസ്യ മകനും, പുതിയ വെളിപ്പെടുത്തല്‍. പ്രശസ്തയായ ഒരു ബോളിവുഡ് നടിയെയാണ് ദാവൂദ് രഹസ്യമായി വിവാഹം കഴിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഈ ബന്ധത്തില്‍ ഉണ്ടായ മകനാണ് ബംഗുളുരുവില്‍ വളരുന്നത്.
ദില്ലി മുന്‍ പോലീസ് കമ്മീഷണരും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറും ആയിരുന്ന നീരജ് കുമാര്‍ എഴുതിയ ഡയല്‍ ഡി ഫോര്‍ ഡോണ്‍ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.
എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ ബന്ധത്തില്‍ ഉണ്ടായ ദാവൂദിന്റെ മകനെ വളര്‍ത്തിയത് ദാവൂജ് ഇബ്രാഹിമോ രഹസ്യ ഭാര്യയായ ബോളിവുഡ് നടിയോ ആയിരുന്നില്ലെന്നും നടിയുടെ സഹോദരിയാണ് കുട്ടിയെ വളര്‍ത്തിയതെന്നും നീരജ് കുമാര്‍ പറയുന്നു.
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിരുന്ന അഹമ്മദ് മന്‍സൂര്‍ പോലീസിന്റെ പിടിയിലായപ്പോള്‍ വെളിപ്പെടുത്തിയതാണ് ഈ രഹസ്യങ്ങള്‍ എന്നാണ് നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ പറയുന്നത്.
വലിയ ആഡംബര പ്രേമിയായിരുന്നു ദാവൂദ് എന്നും ഇബ്രാഹിം മൊഴി നല്‍കിയിരുന്നു. ക്രിക്കറ്റിനോടും ബോളിവുഡിനോടും ഉള്ള താത്പര്യവും വെളിപ്പെടുത്തിയത് ഇയാള്‍ തന്നെ. ബോളിവുഡിലെ താര റാണിമാരോട് ദാവൂദ് ഇബ്രാഹിമിന് വലിയ താത്പര്യമായിരുന്നത്രെ. ഈ ഭ്രമമാണ് രഹസ്യ വിവാഹത്തിലേക്ക് നയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല