സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ലോകമെങ്ങും പരന്നു കിടക്കുന്ന സ്വത്തുക്കളെന്ന് ബ്രിട്ടനിലെ ടൈംസ് പത്രം. ഇന്ത്യയ്ക്കു പുറമേ ബ്രിട്ടന്‍, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, ഓസ്‌ട്രേലിയ, സൈപ്രസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ദാവൂദിനു ഭൂമിയും കെട്ടിടങ്ങളും മറ്റു വസ്തുവകകളുമുണ്ടെന്നാണു ബ്രിട്ടനിലെ ‘ടൈംസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസുകളിലടക്കം പ്രതിയാണു ദാവൂദ്.
ദാവൂദിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ തയാറാക്കിയ രേഖയും ബ്രിട്ടനിലെ ഭൂമി റജിസ്‌ട്രേഷന്‍ രേഖകളും കമ്പനി ഹൗസ് രേഖകളും പാനമ രേഖകളും തമ്മില്‍ ഒത്തുനോക്കിയാണു ടൈംസ് റിപ്പോര്‍ട്ട്. ദക്ഷിണ ബ്രിട്ടിഷ് കൗണ്ടികളില്‍ ദാവൂദിനു ഭൂമിയുണ്ടെന്നു റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ദാവൂദിന്റെ ആഗോള ഭീകര–കള്ളപ്പണ ശൃംഖല ആധാരമാക്കി ബിബിസി ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന ‘മക്മാഫിയ’ എന്ന പരമ്പരയില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
‘ദില്ലി മഹ്മൂദ്’ എന്നാണു പരമ്പരയില്‍ ദാവൂദിനു തുല്യമായ കഥാപാത്രത്തിന്റെ പേര്. ആഗോള ക്രിമിനല്‍ സംഘങ്ങള്‍ തങ്ങളുടെ പണം നിക്ഷേപിക്കാന്‍ ബ്രിട്ടനെ എങ്ങനെ ദുരുപയോഗം ചെയ്തു എന്നു പറയുന്നതാണു പരമ്പര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല