സ്വന്തം ലേഖകന്‍: ദൈവ മാര്‍ഗത്തിലേക്ക് തിരിഞ്ഞ് പുരോഹിതനാകാന്‍ ഒരുങ്ങി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മകന്‍, ദാവൂദ് കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ മക്കളില്‍ മൂന്നാമത്തെയാളും ഒരേയൊരു മകനുമായ മോയിന്‍ നവാസ് ഡി. കസ്‌കറാണ് പുരോഹിത ജീവിതം തിരഞ്ഞെടുത്തത്. തന്റെ വ്യവസായ സാമ്രാജ്യം നോക്കി നടത്തേണ്ട മൊയിന്‍ നവാസ് ഈ വഴി തെരഞ്ഞെടുത്തത് ദാവൂദിനെ നിരാശയില്‍ ആഴ്ത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിസിനസിന്റെയോ സന്പത്തിന്റെയോ പ്രലോഭനങ്ങളില്‍ ഒരു താത്പര്യവുമില്ലാതെ മതപ്രബോധകന്‍ (മൗലാന)ആയി മാറിയിരിക്കുകയാണ് കടുത്ത മതവിശ്വാസിയായ മൊയിന്‍ നവാസ്. ദാവൂദ് കുടുംബത്തില്‍ നിന്ന് അകന്നുകഴിയുന്ന മൊയിന്‍ നവാസ് കുടുംബ വ്യവസായങ്ങളില്‍ നിന്നും ഏറെക്കാലമായി മാറിനില്‍ക്കുകയായിരുന്നു. ഖുര്‍ആനിലെ 6,236 സൂക്തങ്ങളും മനഃപാഠമാക്കിയ നവാസ് കറാച്ചിയിലെ ആഡംബര വസതി ത്യജിച്ച് കറാച്ചിയിലെ ഒരു പള്ളിയോട് ചേര്‍ന്ന ചെറിയ വീട്ടിലാണ് കഴിയുന്നത്.
എങ്കിലും ഭാര്യയും മൂന്ന് മക്കളും നവാസിനെ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. ഇവരും പള്ളിയോട് ചേര്‍ന്നുള്ള വീട്ടിലാണ് താമസം. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ നവാസ് 2011ല്‍ കറാച്ചിയിലെ സമ്പന്നനായ വ്യവസായിയുടെ മകള്‍ സാനിയ ഷെയ്ഖിനെ വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളുമുണ്ട്. ആദ്യ കാലത്ത് ദാവൂദിന്റെ ബിസിനസില്‍ നവാസ് സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആത്മീയതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല