സ്വന്തം ലേഖകന്‍: സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ യൂസഫ്, കണ്ടക്ടര്‍ ഷൈലാഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രക്കിടെയാണ് ബസ്സ് ജീവനക്കാര്‍ ദയാബായിയോട് മോശമായി പെരുമാറിയതും ബസ്സില്‍ നിന്നും ഇറക്കി വിട്ടതും. തൃശൂരിലെ സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസ്സ് എടുത്ത് ആലുവയിലേക്ക് മടങ്ങി വരുന്ന ബസ്സില്‍ വെച്ചായിരുന്നു സംഭവം.
ദയാബായിക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല