ആന്റി മരിച്ച വിവരം പുറത്തറിയിക്കാതെ എല്ലാ മാസവും അവരുടെ പെന്‍ഷന്‍ കൈക്കലാക്കിയിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 43-കാരനായ ഇറ്റലിക്കാരനാണ് 87 വയസ്സുള്ള വൃദ്ധയുടെ മരണം മറച്ചുവച്ചത്.
വൃദ്ധയുടെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായാണ് ഇയാള്‍ മൃതദേഹം ഒളിച്ചുവച്ചത്. എല്ലാ മാസവും വൃദ്ധയ്ക്ക് ലഭിക്കാറുള്ള 2,000 യൂറോ പെന്‍ഷന്‍ ഇയാള്‍ തട്ടിയെടുക്കുകയും ചെയ്തു.
അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താന്‍ ഇത് ചെയ്തതെന്ന് മൃതദേഹം ഒളിപ്പിച്ചയാള്‍ പൊലീസിനോട് സമ്മതിച്ചു. ദുര്‍ഗന്ധം പുറത്തറിയാതിരിക്കാന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലകള്‍ എപ്പോഴും അടച്ചിടാറുണ്ടായിരുന്നു എന്നും ഇയാള്‍ പറഞ്ഞു. ആന്റി ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഇയാള്‍ ഷോപ്പിംഗ് ബാഗുകളും ഗിഫ്റ്റുകളും കൊണ്ടുവരാറുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല