സ്വന്തം ലേഖകൻ: രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിൽ ആണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് ഒക്ടോബർ 18ന് അവസാനിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.
ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിന് ശേഷമുള്ളവക്ക് 25 ശതമാനവുമാണ് ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർക്കെല്ലാം ഇളവ് ബാധകം ആകും.
സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരൻമാർ എന്നിവർക്കെല്ലാം ഇളവ് ബാധകമാകും. ഇളവ് ഉപയോഗപ്പെടുത്താൻ രാജ്യത്തെ ജനങ്ങളോട് സൗദി അദികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെയും ഉത്തരവ് പ്രകാരം ആണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തുന്നത്. രാജ്യത്ത് ട്രാഫിക് നിയങ്ങൾ ലംഘിച്ചവരുടെ എണ്ണം കൂടുതൽ ആണ്. അതിൽ തന്നെ പിഴ അടക്കാത്തവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപനമുണ്ടായത്.
രാജ്യത്തെ റോഡഡ് നിയം പാലിക്കാതെ വരുന്നതും, പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ റോഡുകളിൽ വാഹനം ഓടിക്കുകയും ചെയ്തതിന് പിഴ ലഭിച്ചവരാണ് കൂടുതലും. റോഡിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം. ഓവർടേക്ക്, അമിത വേഗം തുടങ്ങിയ മരണത്തിന് കാരണമാകുന്ന കുറ്റങ്ങൾക്ക് പിഴ ചുമത്തപ്പെട്ടവർക്ക് ഇളവ് അനുവദിക്കില്ലെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്.
ട്രാഫിക് ഇളവുകളുടെ പരിതിയിൽ വരുന്ന പിഴകൾ ഇതിനകം 50 ശതമാനം ബാങ്കുകളിലെ പേമെന്‍റ് സംവിധാനങ്ങളിലൂടെ അടച്ചുകഴിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ ആപ്പുകളും വെബ്‌സൈറ്റും മാത്രം ഉപയോഗിച്ചാണ് പണം അടക്കേണ്ടത്. പല വ്യാജ സെെറ്റുകളും ഉണ്ട് അതിൽ കയറി പണം അടക്കരുത്. പണം നൽകുമ്പോൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഇക്കാര്യങ്ങൾ ചെയ്യണം എന്ന് അധികൃതർ നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്. തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ഇളവിന്‍റെ മറവിൽ പല തരത്തിലുള്ള തട്ടപ്പുകൾ വരും.
റിയാദ് മേഖലയിലെ മൊത്തം ഗതാഗത ലംഘനങ്ങൾ 53,970,835 ആയി ഉയർന്നെന്നാണ് കണക്ക് പറയുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 92 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന കൂടുതൽ നടന്നത് ജിസാനിലാണ്. 34,435 ലംഘനങ്ങൾ ആണ് ഇവിടെ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല