1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2024

സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികവതകരണം ഊർജിതമാക്കി യു.എ.ഇ. ഇടത്തരം കമ്പനികൾ ജൂൺ 30നകം ഒരാളെ നിയമിക്കണം. അമ്പതിനു മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന അധികൃതർ മുന്നറിയിപ്പ് നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ സ്വദേശികളാണ് നിലവിൽ ജോലി ചെയ്യുന്നത്.

50നു മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ മുപ്പതിനകം ഒരു സ്വദേശിയെ നിയമിച്ചിരിക്കണം എന്നാണ്‌ ചട്ടം. സ്വദേശിവതകരണ നിയമം മറികടക്കാനുള്ള നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്‌ നൽകിയ സാഹചര്യത്തിൽ ഇടത്തരം കമ്പനികൾ പലതും സ്വദേശി നിയമനം ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ്‌.

2022 മുതലാണ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവതകരണ നടപടികൾ ശകതമാക്കാൻ അധികൃതർ തീരുമാനിച്ചത്. എല്ലാ ആറു മാസം കൂടുന്ന സമയത്തും ഒരു ശതമാനം എന്ന കണക്കിൽ സ്വദേശി ജീവനക്കാരുടെ അനുപാതം ഉയർത്തണമെന്നും നിർദേശമുണ്ട്‌. 2026 ഓടെ പത്ത ശതമാനം സ്വദേശി ക്വാട്ടയാണ്‌ ഉറപ്പാക്കേണ്ടത്.

പ്രതിവർഷം രണ്ടു ശതമാനം എന്ന കണക്കിൽ സ്വദേശി നിയമനം നടപ്പാക്കുന്ന പദ്ധതി ഏറെക്കുറെ വിജയകരമായി മുന്നേറുന്നതായി അധികൃതർ പറഞ്ഞു. പ്രോപർട്ടി, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യം ഉൾപ്പെടെ വിവിധ തുറകളിലാണ്‌ ഏറ്റവും കൂടുതൽ സ്വദേശി നിയമനം നടന്നിരിക്കുന്നത്. വ്യാജ സ്വദേശിവതകരണം നടത്തിയ 1370 ഓളം കമ്പനികൾക്കെതിരെ ഇതിനകം മന്ത്രാലയം നടപടി സ്വീകരിച്ചു.

രണ്ടായിരത്തിലേറെ സ്വദേശി പൗരൻമാരെ വ്യാജമായി നിയമിച്ചുവെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുപതിനായിരം മുതൽ രണ്ടു ലക്ഷം ദിർഹം വരെയാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.