1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2012

മക്കള്‍ ജനിക്കുന്നതിന് മുന്‍പേ അവര്‍ ആരായി തീരണം എന്ന് സ്വപ്നം കാണുന്ന മാതാപിതാക്കള്‍ ഒരുപാടുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പഠനം വെളിപ്പെടുത്തുന്നത് ഇത്തരത്തില്‍ രക്ഷിതാക്കളുടെ അതിമോഹങ്ങള്‍ സഫലമാക്കാന്‍ ജീവിക്കുന്ന കുട്ടികള്‍ പെട്ടെന്ന് മരണപെടുവാനും അവരുടെ ജീവിതം വിഷാദമയം ആയിതീരുവാനും സാധ്യത ഏറെയാണ് എന്നാണു. ഇന്നത്തെ യുവത്വം പണത്തിനു പിറകെ പായുകയാണ്. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നതും പണത്തിനു പിറകെ പായുവാനാണ്. പക്ഷെ ഇങ്ങനെ പായുമ്പോഴും അവര്‍ സന്തുഷ്ടരാണോ എന്ന് അന്വേഷിക്കുന്ന മാതാപിതാക്കള്‍ ഉണ്ടോ? കുറവാണ് എന്നതില്‍ നിന്നും ഇല്ല എന്ന് തന്നെ ഒരു പക്ഷെ പറയേണ്ടി വരും എന്നാണു പഠനം വെളിപെടുത്തുന്നത്.

ഈ നിലയിലേക്കാണ് ഇന്ന് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. പണം നമുക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകം ആണ് എങ്കിലും ഇന്ന് മിക്ക യുവാക്കളും ജീവിക്കുന്നത് തന്നെ അതിനു വേണ്ടിയാണെന്ന മട്ടാണ്. എന്നാല്‍ പുതിയ പഠനങ്ങങ്ങള്‍ പറയുന്നത് ഇങ്ങനെ ജീവിക്കുന്ന യുവാക്കളില്‍ പലരും അസന്തുഷ്ടരാണെന്നാണ് വ്യക്തമാക്കുന്നത്.

പണത്തിനു വേണ്ടി ജീവിക്കുകയും അസന്തുഷ്ട കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ അധിക വയസു വരെ ജീവിച്ചിരിക്കുകയും ചെയ്യുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. യു.എസില്‍ നടത്തിയ ഒരു ഗവേഷണത്തിന്റെ പിന്ബലത്തിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. 717 പേരില്‍ എഴുപതു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തില്‍ ഊരിതിരിഞ്ഞ ഫലങ്ങളാണിവ. അതി മോഹമുള്ള ജനതയുടെ ജീവിത കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗവേഷണം.

നോത്രഡാം യൂണിവേര്‍സിറ്റിയിലെ അധ്യാപകനായ തിമോത്തി ജഡ്ജ് ആണ് ഈ പഠനത്തിന്റെ പ്രധാന ഗവേഷകന്‍. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഇന്നത്തെ മാതാപിതാക്കള്‍ ശരിയായ ജീവിതം എന്തെന്ന് കുട്ടികളെ പഠിപ്പിക്കുവാന്‍ മറന്നു പോകുന്നു എന്നാണ്. അപ്ലൈട് സൈക്കോളജി എന്ന ജേര്‍ണ്ണലില്‍ ആണ് ഇതിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്തായാലും മക്കളെ ഡോക്റ്റര്‍, എന്‍ജിനീയര്‍, പൈലറ്റ് അങ്ങനെ പലതുമാക്കാന്‍ സ്വപ്നം കാണുന്ന മാതാപിതാക്കള്‍ അവരുടെ സന്തോഷത്തിനാണ് കൂടുതല്‍ വില നല്‍കുന്നതെങ്കില്‍ ഇത്തരം മോഹങ്ങള്‍ അടിച്ചേല്പിക്കരുത് എന്ന് വ്യക്തം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.