സ്വന്തം ലേഖകന്‍: യൂറോപ്പിനെ വിഴുങ്ങി കൊടുങ്കാറ്റും മഞ്ഞും; എട്ടു പേര് മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി യാത്രക്കാര്‍ വലയുന്നു. വന്‍കരയിലെങ്ങും കനത്ത നാശം വിതച്ച കൊടുങ്കാറ്റിനെയും ശൈത്യത്തെയും തുടര്‍ന്ന് ജര്‍മനിയില്‍ അഞ്ചും നെതര്‍ലന്‍ഡ്സില്‍ മൂന്നു പേരുമാണ് മരിച്ചത്.
കാറ്റും മഞ്ഞും ശക്തമായതിനെത്തുടര്‍ന്ന് ആംസ്റ്റര്‍ഡാം വിമാനത്താവളം അടച്ചിട്ടു. എല്ലാ വിമാനങ്ങളും റദ്ദാക്കി. മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിയാണ് മൂന്നു പേര് മരിച്ചത്. കാറിനു മുകളില്‍ മരം വീണാണ് ബെല്‍ജിയത്തില്‍ ഒരാള്‍ മരിച്ചത്.
ജര്‍മനി, ബ്രിട്ടന് തുടങ്ങിയ മറ്റു രാജ്യങ്ങളെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ബ്രിട്ടനില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ഹിമക്കാറ്റ് ആയിരങ്ങളെ ഭവനരഹിതരാക്കി. തെക്കുകിഴക്കന്‍ മേഖല പൂര്‍ണമായും ഇരുട്ടിലാണ്. റോഡുകളിലുള്ള മഞ്ഞുവീഴ്ച ഗതാഗത സംവിധാനം താറുമാറാക്കി. സ്കൂളുകള്‍ അടഞ്ഞുകിടന്നു. ശക്തമായ കാറ്റ് തുടരുതിനാല്‍ ജനങ്ങളോട് കഴിയുന്നതും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല