സ്വന്തം ലേഖകൻ: റഷ്യൻ സേനയുടെ കൂലിപ്പട്ടാളത്തിലും വാഗ്നർ ഗ്രൂപ്പിലും (സ്വകാര്യ സൈന്യം) കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തുള്ള വിദേശ സൈനികരിലേറെയും ദരിദ്ര രാജ്യങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെയാണു ക്യാംപുകളിൽ കൂടുതലും കണ്ടുമുട്ടിയതെന്നു റഷ്യയിൽ നിന്നു മടങ്ങിയെത്തിയ മലയാളികൾ പറയുന്നു.
സിയറ ലിയോൺ, സൊമാലിയ, ഘാന, സിറിയ, നേപ്പാൾ, ക്യൂബ തുടങ്ങിയ രാജ്യക്കാരാണ് ഇതിലേറെയും. നേപ്പാളിൽ നിന്നു മാത്രം 15,000 പേർ റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിക്കിടപ്പുണ്ടെന്നു നേപ്പാൾ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മാസം കുറഞ്ഞതു 2500 ഡോളർ വരെ ശമ്പളം വാഗ്ദാനം ചെയ്താണു ദരിദ്ര രാജ്യങ്ങളിൽ നിന്നു റഷ്യയിലേക്കു മനുഷ്യക്കടത്തു നടത്തിയതെന്നാണു വിവരം. വാഗ്നർ ഗ്രൂപ്പിലൂടെയാണു മുൻപു റിക്രൂട്മെന്റ് നടന്നിരുന്നതെങ്കിലും പിന്നീടു റഷ്യൻ സൈന്യം നേരിട്ടു റിക്രൂട്ട് ചെയ്തു തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല