സ്വന്തം ലേഖകന്‍: വധശിക്ഷ നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു, ശിക്ഷ ഭീകര പ്രവര്‍ത്തനത്തിനും രാജ്യദ്രോഹത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം. ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ കമ്മിഷന്‍ നിയമ മന്ത്രാലയത്തിനു നല്‍കിയ 262 ആം റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്.
എന്നാല്‍, ഇന്നലെ കാലാവധി പൂര്‍ത്തിയാക്കിയ 10 അംഗ കമ്മിഷനിലെ മൂന്നുപേര്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനോടു വിയോജിച്ചു. ജസ്റ്റിസ് (റിട്ട) ഉഷ മെഹ്‌റ, നിയമ മന്ത്രാലയ സെക്രട്ടറി പി.കെ. മല്‍ഹോത്ര, നിയമനിര്‍മാണ വകുപ്പ് സെക്രട്ടറി സഞ്ജയ് സിങ് എന്നിവരാണ് വധശിക്ഷ തുടരണമെന്നു നിലപാടെടുത്തത്. വധശിക്ഷ തുടരണമെന്നാണ് 1967 ല്‍ എല്‍സിഐ നല്‍കിയ 35 ആം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്.
ഇന്ത്യയിലെ വധശിക്ഷ സംബന്ധിച്ചു പഠിക്കാന്‍ സുപ്രീം കോടതിയാണ് എല്‍സിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ കോടതി പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ, വധശിക്ഷ നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകളുടെ ചര്‍ച്ചയ്ക്ക് റിപ്പോര്‍ട്ട് സഹായകമാകുമെന്നും ശുപാര്‍ശകള്‍ ഉടനെ നടപ്പാക്കാനുള്ളതല്ലെന്നും ജസ്റ്റിസ് ഷാ വ്യക്തമാക്കി.
ജീവപര്യന്തം തടവിനുള്ളതില്‍ കവിഞ്ഞ ശിക്ഷാപരമായ ലക്ഷ്യം വധശിക്ഷയിലൂടെ സാധ്യമാവുന്നില്ലെന്നും, ന്മ വധശിക്ഷയെ ഇരകള്‍ക്കു നീതി ലഭിക്കാനുള്ള പരമമായ നടപടിയായി കരുതുമ്പോള്‍, മോശമായ അന്വേഷണം, കുറ്റങ്ങള്‍ തടയല്‍, ഇരകളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പിന്തള്ളപ്പെടുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. ഭരണഘടനാപരമായ, നിലനില്‍ക്കുന്ന ശിക്ഷാലക്ഷ്യം വധശിക്ഷയിലൂടെ സാധ്യമാവുന്നില്ല.
അതിനാല്‍ സാക്ഷികളെ സംരക്ഷിക്കാനും പൊലീസ് പരിഷ്‌കാരങ്ങള്‍ക്കും മുന്‍ഗണന വേണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല