അണ്ണാ ഹസാരെക്ക് എതിരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ കര്‍ശനമാക്കി. കാനഡയില്‍ താമസിക്കുന്ന ഒരു വിദേശ ഇന്ത്യക്കാരനാണ് ഹസാരെയെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് മഹരാഷ്ട്രാ സര്‍ക്കാര്‍ ഹസാരെയുടെ റലേഗാന്‍ സിദ്ധിയിലുള്ള ഓഫീസിനും വീടിനും സുരക്ഷ വര്‍ധിപ്പിച്ചു.
ഹസാരെയുടെ വീടിനും ഓഫീസിനും പുറത്തും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷയാണ് ഹസാരെക്ക് നല്‍കുന്നത്. ഇതിലേക്ക് നാലു പോലീസുകാരെ കൂടി അധികം നിയോഗിച്ചിട്ടുമുണ്ട്.
ഹസാരെയുടെ വലംകൈയായ അശോക് ഗൗതത്തിന്റെ ഫേസ്ബുക്ക് വാളിലാണ് ഫെബ്രുവരി 24, 25 തിയ്യതികളില്‍ ഭീഷണി പ്രത്യക്ഷപ്പെട്ടത്. ഹസാരെയെ കൊല്ലാനുള്ള സമയമായെന്നും താന്‍ ഉടന്‍ തന്നെ അടുത്ത നാഥുറാം ഗോഡ്‌സെ ആകുമെന്നുമായിരുന്നു പോസ്റ്റ്. കാനഡയില്‍ നിന്നുള്ള ഗഗന്‍ വിധു എന്ന പേരിലാണ് ഭീഷണി പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
താന്‍ തമാശ പറയുകയല്ലെന്നും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നും അവിടെ എത്തിയ ശേഷം ഒരു തോക്ക് സംഘടിപ്പിച്ച് പുതു ഗാന്ധിയെ കൊല്ലുമെന്നുമാണ് രണ്ടാമത്തെ ഭീഷണി. ഗഗന്‍ വിധു വ്യാജ പ്രൊഫൈല്‍ ആണോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഹസാരെയുടെ ഓഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല