എന്തൊക്കെ പറഞ്ഞാലും, എത്ര വലിയ കൊമ്പനായാലും അങ്ങിനെ ചുമ്മാ ഒരാളെ അംഗികരിക്കാനൊന്നും യുറോപ്പിനെ കിട്ടില്ല. ചൈനയുടെ കാര്യം തന്നെ നോക്കിയാല്‍ മതി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ സാമ്പത്തിക പുരോഗതി നേടുന്ന രാജ്യമാണ്, എന്നാലും ചൈന ഒരു സാമ്പത്തിക ശക്തിയാണെന്ന് സമ്മതിക്കാന്‍ യുറോപ്പ്യന്‍ യുണിയന് ഇപ്പോഴും മടിയാണ്. സാമ്പത്തിക മാന്ദ്യവും കടവും കാരണം കുത്തുപാളയെടുത്ത് നട്ടം തിരിയുമ്പോഴും അങ്ങിനെയങ്ങ് ആരും സുഖിക്കണ്ടയെന്ന് തന്നെയാണ് യുറോപ്പിന്റെ നിലപാട്.
എന്താ കാര്യം എന്നല്ലേ. ചൈനയില്‍ നിന്ന് യുറോപ്പിനു സഹായങ്ങളൊക്കെ വേണമെങ്കില്‍ തങ്ങളെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ സാമ്പത്തിക ശക്തിയായി അംഗികരിക്കണമെന്ന്‍ ചൈന ആവശ്യപ്പെട്ടത് നിരസിച്ചിരിക്കുകയാണ് യുറോപ്പ്. അമേരിക്കയ്ക്ക് ഏറവും കുടുതല്‍ സാമ്പത്തിക സഹായം ചെയ്യുന്ന രാജ്യം എന്ന നിലയ്ക്ക് ചൈനയുടെ ആവശ്യം ന്യായമായിരിക്കാം. അമേരിക്കയ്ക്ക് കടം കൊടുക്കാനുള്ള ചൈനയുടെ ആഗ്രഹം വലുതാണ്.ഫോറിന്‍ എക്സ്‌ചേഞ്ച് വഴി 3 ട്രില്യന്‍ ഡോളറിന്റെ കച്ചവടമാണ് ചൈന ലക്ഷ്യമിടുന്നത്. എത്രത്തോളം നടക്കുമെന്ന്‍ പറയാനാവില്ല.
എങ്കിലും അത്ര വലിയ സംഭവമൊന്നും ആയിട്ടില്ല ചൈന എന്നാണു യുറോപ്യന്‍ യുനിയന്‍ പ്രതിനിധി അറിയിച്ചത്. ചൈനയുടെ സാമ്പത്തിക നയങ്ങള്‍ ഇപ്പോഴും തങ്ങള്‍ക്ക് ദഹിചിട്ടില്ലെന്നു തുറന്ന പറഞ്ഞിരിക്കുകയാണ് അവര്‍. ഇനിയിപ്പോ എന്ത് ചെയ്താലാണാവോ ചൈനയ്ക്ക് അംഗികാരം കിട്ടുക! ചൈനക്കെന്തിനാ ഇപ്പോള്‍ ഇങ്ങനെ ഒരു അംഗികാരത്തിന്റെ ആവശ്യം എന്ന്‍ ചിന്തിക്കുന്നവരുണ്ടാകും. കാര്യമുണ്ട്. സാമ്പത്തിക ശക്തിയായി അംഗികാരം കിട്ടിക്കഴിഞ്ഞാല്‍ നിലവിലുള്ള പല നിയന്ത്രണങ്ങളും ഒഴിവാകും. ഇപ്പോള്‍ തന്നെ അമേരിക്കയിലെക്ക് ഏറ്റവും കുടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ചൈന ആണ്. യൂറോപ്പും കൂടി കൈയിലായാല്‍ പിന്നെ ആരെ പേടിക്കാന്‍ . ലോക പോലിസ് കളിക്കാനുള്ള സുവര്‍ണവസം തന്നെയാകും അത് ചൈനക്ക്.
പക്ഷെ, ആഗ്രഹം അത്ര പെട്ടെന്ന്‍ നടക്കുന്ന ലക്ഷണമില്ല. ചൈനയുടെ സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് യുറോപ്പിന്റെ അഭിപ്രായം. ഇപ്പോഴത്തെ നയങ്ങള്‍ യുറോപ്പിനെ ആശങ്കപ്പെടുത്തുന്നത്രേ. എന്തായാലും ഒരു ശീതസമരം തുടങ്ങിയ മട്ടാണ്. ചൈന ഇപ്പോള്‍ത്തന്നെ പല യുറോപ്യന്‍ ബാങ്കുകളുമായുള്ള സഹകരണം പിന്‍ വലിച്ചിരിക്കുകയാണ്. വഴക്ക് കുടി രണ്ട് കുട്ടരും വഴിയാധാരമാകാതിരുന്നാല്‍ നല്ലത്.കടുംപിടുത്തം വിട്ട് ചൈനയുടെ ഉപാധികള്‍ക്കു മുന്നില്‍ യൂറോപ്പ് താമസിയാതെ മുട്ടു മടക്കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല