1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2012

ബ്രിട്ടണില്‍ മുന്‍പോട്ടുള്ള യാത്ര കഠിനം തന്നെയാകും എന്ന് സാമ്പത്തികവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതിന്റെയും നികുതി വര്ദ്ധനവിന്റെയും കാലമാണ് ഇനി വരാന്‍ പോകുന്നത് എന്നാണു ഇവരുടെ അപകട സൂചന. രാജ്യത്തിന്റെ കടബാധ്യത വര്‍ദ്ധിക്കുന്നതാണ് ഇതിനു കാരണമാകുക. ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള ഒരു പദ്ധതിയും ബ്രിട്ടണിന്റെ നില ഭദ്രമാക്കുന്നില്ല.

ചിലവ് ചുരുക്കല്‍ പദ്ധതി പ്രകാരം ഇനിയും പല ആനുകൂല്യങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കും. രാജ്യത്തിന്റെ കടബാധ്യത 72% ല്‍ നിന്നും 76% ആയി ഉയരും എന്നാണു കണക്കാക്കുന്നത്. 2016-2017 കാലഘട്ടത്തില്‍ മൊത്ത ബാധ്യത 1.5ട്രില്യന്‍ ആകും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭാവിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായിട്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്ന് അധികൃതര്‍ സൂചിപ്പിച്ചു. ബ്രിട്ടണ്‍ സാമ്പത്തികം എട്ടു ശതമാനം വരെ താഴോട്ടു പോയതായിട്ടാണ് കണക്കാക്കുന്നത്. 126ബില്ല്യണ്‍ തുകയോളം വരും ഇത്. ബ്രിട്ടന്റെ ഭാവിയെ ബാധിക്കുന്ന എജിംഗ് എന്ന അവസ്ഥയെ മറികടക്കുന്നതിനും ബ്രിട്ടന്‍ പൊരുതുകയാണ്. ഇപ്പോഴത്തെ തൊഴിലില്ലായ്മ പ്രശ്നങ്ങളും ഒരു പരിധി വരെ ബ്രിട്ടണിന്റെ സാമ്പത്തികാവസ്ഥയെ ബാധിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായിട്ടു ചിലവ് ചുരുക്കല്‍ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു ഖജനാവില്‍ പണം ലാഭിക്കുവാനായിരുന്നു സര്‍ക്കാര്‍ ശ്രമം. എന്‍.എച്ച്.എസില്‍ നടത്തിയ പരിഷ്ക്കാരങ്ങള്‍ ഇതിനു ഉദാഹരണങ്ങളാണ്. പക്ഷെ ഇതൊന്നും എല്ക്കാതെയായപ്പോഴാണ് നികുതി വര്‍ദ്ധനവ്‌ എന്ന പേരില്‍ ജനങ്ങള്‍ക്ക്‌ മേല്‍ അധിക ഭാരം സര്‍ക്കാര്‍ ചുമത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.