ദൈവത്തിന്റെ അദൃശ്യമായ കരസ്പര്‍ശത്താല്‍ ദൃശ്യമായ അടയാളമായ മരണത്തിന്റെ താഴ് വരയില്‍ നിന്നും ജീവിതത്തിലേക്ക് നടന്ന് കയറിയ ഫാ.ബെന്നി വലിയവീട്ടില്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ബലിയര്‍പ്പിച്ചു. കാന്‍സര്‍രോഗത്തോടൊപ്പം കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതും ചികിത്സയിലായിരിക്കെ ഹൃദയസ്തംഭനം സംഭവിച്ചത് വഴി ഏഴ് ദിവസം വെന്റിലേറ്ററിലായിരുന്ന ഫാ.ബെന്നി ജീവിതത്തിലേക്ക് തിരികെ വരില്ലായെന്ന് എല്ലാ ഡോക്ടര്‍മാരും വിധിയെഴുതി. ലോകമെങ്ങുമുള്ള വിശ്വാസികളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി വൈദ്യശാസ്ത്രത്തെ തോല്‍പ്പിച്ച് ഫാ.ബെന്നി പൂര്‍ണ്ണാരോഗ്യവാനായി ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ദൈവികശക്തിയുടെ ദൃശ്യമായ സാക്ഷ്യമായി.
വിശുദ്ധകുര്‍ബാനയിലൂടെ മനുഷ്യരുടെ അസ്തിത്വത്തോട് യേശു അലിഞ്ഞ് ചേരുകയാണെന്ന് കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ ഫാ.ബെന്നി പറഞ്ഞു. പ്രത്യാശ നമ്മുടെ ജീവിതത്തില്‍ അത്യന്താപേക്ഷിതമാണെന്നും ദുഃഖദുരിതങ്ങളുടെ മേല്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഓരോ പ്രാര്‍ത്ഥനയുടെയും ഫലങ്ങള്‍ വലിയ അടയാളങ്ങളിലൂടെ ദൈവം കാണിച്ചു തരുമെന്നും ബെന്നി പറഞ്ഞു.
മരിക്കാത്ത വ്യക്തിത്ത്വമാണ് ക്രിസ്ത്യാനികളെന്ന് വചനശുശ്രൂഷ നടത്തിയ ബ്രദര്‍ തോമസ് പോള്‍ പറഞ്ഞു. ദൈവത്തിന്റെ ജ്ഞാനം എല്ലാവരിലേക്കും മുഴുവനായും നല്‍കപ്പെട്ടിരിക്കുകയാണെന്നും ദൈവികജ്ഞാനം സ്വീകരിച്ച് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാന്‍ ബാധ്യസ്ഥരാണെന്നും ഭൗതിക ശരീരം മരിച്ചാലും ആത്മീയജ്ഞാനം മരിക്കുന്നില്ലെന്നും മരണത്തെക്കുറിച്ചുള്ള ഭയമാണ് ദൈവാനുഭവത്തിന് തടസ്സമായി നില്‍ക്കുന്നതെന്നും ബ്രദര്‍ തോമസ് പോള്‍ പറഞ്ഞു.
കുടുംബത്തെ തകര്‍ക്കുന്ന തിന്മയായ മദ്യപാനം ക്രൈസ്തവ ഭവനങ്ങളില്‍ നിന്നും അകറ്റണമെന്ന് മുഖ്യവചന പ്രഘോഷകനായ ഫാ.സോജി ഓലിക്കല്‍ നിരവധിയായ് സാക്ഷ്യങ്ങളിലൂടെയും സാക്ഷ്യശുശ്രൂഷകളിലൂടെയും ആവര്‍ത്തിച്ചു പറഞ്ഞു. ദിവ്യകാരുണ്യ യേശുവിന്റെ ശരീരവും രക്തവും ഭക്ഷിക്കുന്ന വിശ്വാസികള്‍ താലത്തിലെ തിന്മയായ മദ്യം വിളമ്പുന്നത്.മാരകമായ പാപമാണെന്ന് ഓര്‍മിപ്പി്ച്ചു.
രണ്ടാം ശനിയാഴ്ച ശുശ്രൂഷകള്‍ വഴിയായി ദൈവം നല്‍കിയ നിരവധിയായ അത്ഭുതങ്ങളാണ് സാക്ഷ്യ ശുശ്രൂഷകളാലും ആയിരത്തിലധികം കുട്ടികള്‍ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേകധ്യാനങ്ങളും ദൈവാനുഭവം പാരമ്യത്തിലെത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണവും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെ മഹത്തരമാക്കി. ഫാ.ജോണ്‍ കാറ്റാത്തിന്റെ എന്റെ ജിവിത സാക്ഷ്യങ്ങള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ജൂണ്‍മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബെതെല്‍ കണ്‍വന്‍ഷന്‍ സെന്ററിലും ജൂലൈ മാസത്തെത് കവന്ട്രി സ്റ്റോണ്‍ലീ പാര്‍ക്കിലുമായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല