1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2012

ടോമിച്ചന്‍ കൊഴുവനാല്‍

മലയാളിയായ വൈദീക വിദ്യാര്‍ത്ഥി യുകെയില്‍ ഈശോ സഭാംഗമായി ചേര്‍ന്ന് വൈദീക പഠനം നടത്തുന്ന ബ്രദര്‍ സേവ്യര്‍ തറമേല്‍ ഡീക്കന്‍ പട്ടം സ്വീകരിക്കുന്നു. ലണ്ടനില്‍ വെച്ചു മറ്റ് അഞ്ച് രാജ്യത്ത് നിന്നുള്ള ശെമ്മാശന്‍മാര്‍ക്കൊപ്പം ഡീക്കന്‍ പട്ടം സ്വീകരിക്കുന്നത്. യുകെയിലെ മലയാളി സമൂഹത്തില്‍ നിന്നും പുതിയ വൈദീകര്‍ ഉണ്ടാവാന്‍ ഇത് പ്രചോദനമാവുമെങ്കില്‍ ആകട്ടെ എന്നതാണ് തന്റെ ആഗ്രഹമെന്ന് ബ്രദര്‍ തറമേല്‍ പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ 11 മണിക്ക് വിമ്പിള്‍ഡണ്‍ സേക്രട്ട് ഹേര്‍ട്ട് ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ സൗത്ത് വാര്‍ക്ക് രൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ സ്മിത്തില്‍ നിന്നാണ് ബ്രദര്‍ സേവ്യറും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റ് അഞ്ച് പേരും ഡീക്കന്‍ പട്ടം സ്വീകരിക്കുന്നത്. എറണാകുളം ജില്ലാ സ്വദേശികളായ പരേതരായ ടിഎക്‌സ് ഫ്രാന്‍സിസിന്റെയും ഫിലോമിന ഫ്രാന്‍സിസിന്റെയും മകനാണ് ബ്രദര്‍ സേവ്യര്‍ തറമേല്‍. എറണാകുളം കലൂര്‍ പൊട്ടക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ ഇടവക അംഗമാണ്.

ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഈശോ സഭയുടെ കേരള (കോഴിക്കോട്) പ്രോവിന്‍ഷ്യല്‍ ഫാദര്‍. ജോസഫ് കല്ലേപ്പള്ളില്‍, ഫാ. ജോണ്‍ വട്ടങ്കി എന്നിവര്‍ ഇന്ത്യയില്‍ നിന്നു എത്തിച്ചേര്‍ന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, ആലുവ, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പഠനത്തിന് ശേഷമാണ് ബാച്ചിലര്‍ ഓഫ് തിയോളജി പഠിക്കുന്നതിനായി ബ്രദര്‍ സേവ്യര്‍ തറമേല്‍ യുകെയില്‍ എത്തിയത്.

കാലിക്കട്ട് പ്രോവിന്‍ഷ്യല്‍ ഹൗസില്‍ നിന്നാണ് ഇദ്ദേഹം റീജന്‍സി എടുത്തത്. വരുന്ന ഡിസംബറില്‍ സ്വന്തം ഇടവകയായ പൊട്ടക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വെച്ചായിരിക്കും പൗരോഹിത്യ സ്വീകരണം നടക്കുന്നത്. ഏക സഹോദരന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു. യുക്മാപ്രസിഡന്റ്‌വര്‍ഗീസ് ജോണ്‍, സെക്രട്ടറി ഏബ്രഹാം ലൂക്കോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള യുകെയിലുള്ള നിരവധി സുഹൃത്തുക്കളും ബന്ധുക്കളും ശനിയാഴ്ച്ച വിംബിള്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

പള്ളിയുടെ വിലാസം: Sacred Heart Church, Wimbledon, London SW19 4LU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.