സ്വന്തം ലേഖകന്‍: ഒടുവില്‍ സോഷ്യല്‍ മീഡിയ ജയിച്ചു, ബീഫ് ഫെസ്റ്റ് വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല. തൃശ്ശൂര്‍ കേരള വര്‍മ കൊളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ നിയമ നടപടി വേണ്ടെന്ന് കോളേജിന്റെ ഭരണ ചുമതലയുള്ള കൊച്ചി ദേവസ്വം ബോര്‍ഡ് തീരുമാനം.
ബീഫ് മേളയോട് അനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അധ്യാപിക ഒരു പക്ഷവും പിടിച്ചിട്ടില്ലെന്ന കോളെജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി വേണ്ടെന്നുവച്ചത്. ദീപക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ ലഭിച്ചിരുന്നു. പ്രതിഷേധം വൈറലായതിനെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്‍, രമേശ് ചെന്നിത്തല എന്നിവരും ദീപക്കു വേണ്ടി രംഗത്തെത്തി.
ബീഫ് മേളയോട് അനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അധ്യാപിക ഒരു പക്ഷവും പിടിച്ചിട്ടില്ലെന്ന കോളെജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടാണ് നിയമ നടപടി ഒഴിവാക്കിയതെന്ന് പറയുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ തുടങ്ങി പുറത്തേക്ക് വ്യാപിച്ച പ്രതിഷേധമാണ് കോളേജ് ഭരണസമിതിയെ വിറപ്പിച്ചതെന്ന് വ്യക്തമാണ്. കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിനെത്തുടര്‍ന്ന് അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്ന് വന്ന അന്വേഷണവുമൊക്കെ ഏറെ വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല