സ്വന്തം ലേഖകന്‍: ദീപാവലി ആഘോഷവുമായി ഐക്യരാഷ്ട്ര സഭയും, ചരിത്രത്തില്‍ ആദ്യം. യുഎന്‍ ആസ്ഥാനത്ത് ദീപങ്ങള്‍ തെളിയിച്ചായിരുന്നു ആഘോഷം. 2014 ഡിസംബറില്‍ പാസാക്കിയ പൊതുസഭാ പ്രമേയത്തിലാണ് ദീപാവലി ആഘോഷിക്കാന്‍ യുഎന്‍ തീരുമാനിച്ചത്. ഐക്യരാഷ്ടസഭയുടെ ഇന്ത്യന്‍ പ്രതിനിധിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ദീപാവലി ദിനത്തില്‍ സമ്മേളനങ്ങള്‍ പാടില്ലെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. ന്നും പ്രമേയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.2016 മുതല്‍ ദീപാവലി ഐച്ഛിക അവധിയായി പ്രഖ്യാപിച്ചതിനു പുറമേയാണ് യുഎന്നിന്റെ ദീപാവലി ആഘോഷവും നടത്തിയത്. അന്ധകാരത്തിന് മേല്‍ വെളിച്ചത്തിന്റെ, നിരാശയ്ക്ക് മേല്‍ പ്രതീക്ഷയുടെ, അജ്ഞതയുടെ മേല്‍ ജ്ഞാനത്തിന്റെ, തിന്മയുടെ മേല്‍ നന്മയുടെ വിജയം ഉദ്‌ഘോഷിക്കുന്ന ആഘോഷമാണ് ദീപാവലിയെന്ന് യു എന്‍ പൊതുസഭ അദ്ധ്യക്ഷന്‍ പീറ്റര്‍ തോംസണ്‍ ദീപാവലി സന്ദേശത്തില്‍ ആശംസിച്ചു.
29 നും 30 നുമാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ ദീപം തെളിയിക്കുന്നത്. ശനിയാഴ്ചയാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല