1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2018

സ്വന്തം ലേഖകന്‍: ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല, മാനസികമായിരുന്നു, എന്നാല്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു; രണ്‍ബീര്‍ കപൂറിനെതിരെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. ദീപിക, കത്രീന എന്നിവര്‍ക്ക് ശേഷം രണ്‍ബീര്‍ ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുന്‍ കാമുകിയുടെ വെളുപ്പെടുത്തല്‍. രണ്‍ബീറുമായുള്ള പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് പറയുകയാണ് ദീപിക.

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല. അത് മാനസികമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്‍കാന്‍ ഞാന്‍ തയ്യാറായി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം. അയാള്‍ എന്നോട് വീണ്ടും യാചിച്ചു. അത് വിശ്വസിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ വീണ്ടും അയാളെ എല്ലാ തെളിവുകളോടു കൂടി പിടികൂടി.

ആ ദു:ഖത്തില്‍ നിന്ന് തിരികെ കരകയറാന്‍ സമയമെടുത്തു. ഇനി ഒരു തിരിച്ചുപോക്കില്ല. ആ കപ്പല്‍ കരവിട്ടു. ദീപിക പറഞ്ഞു. ദീപികയുമായി അകന്ന റണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലായി. വിവാഹത്തോളം എത്തിയ ആ ബന്ധം 2017ല്‍ തകര്‍ന്നു. അതിനു ശേഷമാണ് റണ്‍ബീര്‍ ആലിയയുമായി അടുക്കുന്നത്. ആലിയയുമായി പ്രണയത്തിലാണെന്ന് റണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.