സിനിമയിലും ജീവിതത്തിലും ഇണക്കുരുവികളെ പോലെ പാറി നടന്ന ബോളിവുഡ് താരങ്ങളായ ദീപിക പഡുകോണും രണ്‍ബീര്‍ കപൂറും വീണ്ടും പ്രണയ വഴിയില്‍ തിരിച്ചെത്തുന്നു. പക്ഷേ സിനിമയിലാണെന്നു മാത്രം. 2008ല്‍ ഇറങ്ങിയ ‘ബെച്ച്നാ യെ ഹസീന’ എന്ന ചിത്രത്തിലാണ് ദീപികയും രണ്‍ബീറും അവസാനം ഒരുമിച്ചത്. ബന്ധം തകര്‍ന്നതോടെ പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചതുമില്ല.
പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് അയന്‍ മുഖര്‍ജി നിര്‍മ്മിക്കുന്ന ‘യെ ജവാനി ഹെ ദിവാനി’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിലെ നായികയാവാന്‍ മറ്റു നടിമാര്‍ പലരും ഉണ്ടായിരുന്നെങ്കിലും താനും അയനും രണ്‍ബീറും ചേര്‍ന്ന് ദീപികയെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കാരണം ഈ പ്രണയചിത്രത്തിന് ഏറ്റവും യോജിച്ച നടി ദീപികയാണ്- കരണ്‍ വെളിപ്പെടുത്തി.
വെള്ളിത്തിരയില്‍ ഇരുവരും തമ്മിലുള്ള രസതന്ത്രം ഏറെ പേരു കേട്ടതാണെങ്കിലും അത് പൂര്‍ണമായിട്ടില്ലെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. 2012 ജനുവരിയോട് കൂടി ചിത്രം ഷൂട്ടിംഗ് തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല