സ്വന്തം ലേഖകന്‍: രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.
ദീപിക പ്രധാന കാഥാപാത്രമായി എത്തിയ പദ്മാവത് ലെ ആഭരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയിച്ചൊരുക്കിയിരിക്കുന്നത്.
തീര്‍ത്തും പരമ്പരാഗത ആഭരണങ്ങളാണ് വിവാഹത്തിന് ദീപിക ധരിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം ഇടയിലും ആരാധകരുടെ കണ്ണിലുടക്കുന്ന ഒന്നുണ്ട്. ദീപികയുടെ മോതിരവിരലിലെ വിവാഹനിശ്ചയമോതിരം. ചതുരാകൃതിയിലുള്ള നിറയെ രത്‌നക്കല്ലുള്ള മോതിരം രണ്‍വീറിന്റെ സ്‌നേഹസമ്മാനമാണ്. രണ്‍വീറിന്റെ ഈ സ്‌നേഹസമ്മാനത്തിന്റെ വില രണ്ടരക്കോടിയോളം വരും. രണ്‍വീര്‍ ദീപികയെ അണിയിച്ച താലിമാലയുടെ മൂല്യം ഇരുപത്തിയൊന്ന് ലക്ഷം രൂപയാണ്. ദീപികയും രണ്‍വീറിന്റെ വീട്ടുകാര്‍ക്കായി ലക്ഷങ്ങളുടെ ആഭരണങ്ങളും സമ്മാനങ്ങളുമാണ് വാങ്ങിയിരിക്കുന്നത്.
ലേക്ക്‌ഹോ കോമോയിലെ വിവാഹ ഒരുക്കങ്ങളുടെയും വസ്ത്രങ്ങളുടെയുമൊക്കെ കണക്കെടുത്താല്‍ കോടികള്‍ പിന്നെയും കടക്കും. സബ്യസാചി മുഖര്‍ജിയാണ് വിവാഹത്തിന്റെയും വിവാഹസത്കാരത്തിന്റെയുമൊക്കെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വന്‍സുരക്ഷയിലായിരുന്നു വിവാഹം നടത്തിയത്. വിവാഹവേദിയായ ലൊക്കോഹോമ തടാകക്കരയെ വിശേഷിപ്പിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള കവാടമെന്നാണ്. വിവാഹത്തിന് പങ്കെടുത്ത ഓരോരുത്തരും പറയുന്നതും ഇതുതന്നെയാണ്, സ്വര്‍ഗീയ വിവാഹം.
ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം പോലെ തന്നെ സ്വര്‍ഗീയമാകട്ടെ ഇവരുടെ ജീവിതമെന്നാണ് പ്രിയപ്പെട്ടവര്‍ ആശിര്‍വദിക്കുന്നത്. ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കായി വമ്പന്‍ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല