മുന്‍കാമുകന്‍ ആണെങ്കിലും ഇപ്പോഴും അയാളെ കുറിച്ച് നല്ല വാക്കുകള്‍ പറയാനും വാനോളം പുകഴ്ത്താനും ധൈര്യം കാണിക്കുന്ന കൂട്ടുകാരിയുടെ മനസ്സിലെന്താകാം?. ഒരിക്കല്‍ ഇണപിരിയാത്ത അടുപ്പക്കാരായിരുന്നു ബോളിവുഡിലെ രണ്‍ബീര്‍ കപൂറും ദീപിക പദുകോണും. എന്നാല്‍ പരസ്പരം ടാറ്റാ പറഞ്ഞിട്ട് കാലമേറെയായി.
എന്നാല്‍ ഈയടുത്ത് രണ്ടു പേര്‍ക്കും പതിവില്ലാത്ത ഒരു സ്നേഹം. ശ്രദ്ധിച്ചത് പതിവു പോലെ ബോളിവുഡ് പാപ്പരാസികള്‍ തന്നെ. വലിയ തെറ്റാണ് ദീപികയോട് ചെയ്തതെന്നും പ്രായത്തിന്റെ പക്വത കുറവുകൊണ്ടാണിതെന്നുമായിരുന്നു ആ ബന്ധം തകര്‍ന്നതിനെ കുറിച്ച് പിന്നീട് രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തന്റെ കോര്‍ട്ടിലെത്തിയ പന്ത് കൃത്യമായ ഗോളാക്കി മാറ്റി കൈയ്യടി നേടിയത് സാക്ഷാല്‍ ദീപികയാണ്.
വളരെ നല്ല നടനാണ് രണ്‍ബീര്‍ എന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം ദീപിക നടത്തിയത്. അയന്‍ മുഖര്‍ജിയുടെ ‘യെ ജവാനി ഹായ് ദിവാനി’ എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കുറേ കാലമായി ഒന്നിച്ചഭിനയിക്കാന്‍ നല്ലൊരു തിരക്കഥയ്ക്ക് കാത്തിരിക്കുകയായിരുന്നെന്നുമുള്ള ദീപികയുടെ വാചകമടി കേട്ട് ബോളിവുഡ് ആകെ ഞെട്ടിയിരിക്കുകയാണ്. ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.
ഈയിടെ പുറത്തിറങ്ങിയ ‘റോക്ക്സ്റ്റാര്‍’ എന്ന രണ്‍ബീര്‍ ചിത്രം രണ്ടുതവണ കണ്ടെന്നും ഒരു നായകനെന്ന നിലയില്‍ പക്വതയാര്‍ന്ന പ്രകടനമാണ് നടത്തിയതെന്നും ദീപിക കൂട്ടിച്ചേര്‍ക്കുന്നു. നല്ല സംവിധായകരെ ലഭിക്കുകയാണെങ്കില്‍ ബോളിവുഡില്‍ രണ്‍ബീര്‍ കൃത്യമായ മേല്‍വിലാസമുണ്ടാക്കുമെന്നും വാഴ്ത്താന്‍ ദീപിക ഒട്ടും മടിച്ചില്ല. ദീപികയുടെ ഈ വാക്കുകള്‍ രണ്‍ബീര്‍ കേട്ടാലും ഇല്ലെങ്കിലും വിമാനക്കമ്പനി നഷ്ടത്തിലായതിന്റെ ആശങ്കയില്‍ കഴിയുന്ന കാമുകന്‍ സിദ്ദാര്‍ത്ഥ് മല്യ കാര്യമെന്തെങ്കിലും അറിയുന്നുണ്ടോ എന്തോ?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല