സ്വന്തം ലേഖകന്‍: ചൂടന്‍ ഫോട്ടോഷൂട്ടുമായി ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമില്‍, പിന്നാലെ ചൂരലുമായി സദചാര പോലീസ്. മാക്സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടില്‍ വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ചിത്രം ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്. വിമര്‍ശനങ്ങളും പരിഹാസവുമായി സദചാര പോലീസ് എത്താന്‍ ഒട്ടും വൈകിയില്ല.
അയ്യേ! ഇതെന്താണ് ഡയപ്പറാണോ എന്നു ചിലര്‍. കണ്ടാല്‍ അടിവസ്ത്രം പോലുണ്ടല്ലോ എന്നായി മറ്റു ചിലര്‍. ഇനി ദീപിക എങ്ങിനെ വീട്ടില്‍ പോയി രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും കാണും എന്ന് ആശങ്കപ്പെട്ടവര്‍ വരെയുണ്ട്. നിങ്ങളാണ് എന്റെ പ്രിയപ്പെട്ട താരം. എന്നാല്‍, ഇത് നിങ്ങളുടെ ഏറ്റവും മോശപ്പെട്ട ഫോട്ടോയാണ്, നിങ്ങളോടുള്ള സകല ബഹുമാനവും ഇതോടെ നഷ്ടമായിരിക്കുന്നു എന്നൊക്കെ പരിതപിച്ച ആരാധകരുമുണ്ട്.
പ്രധാനമന്ത്രിക്ക് മുന്നില്‍ കാലു കാണിച്ചിരുന്ന പ്രിയങ്ക ചോപ്രയെ സോഷ്യല്‍ മീഡിയ വധിച്ചിട്ട് ഏറെയായിട്ടില്ല. അതുകഴിഞ്ഞപ്പോള്‍ ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിന്റെ ഊഴമായിരുന്നു. വിശുദ്ധ റംസാന് മാസത്തില്‍ ബീച്ചില്‍ മോണോക്കിനി ധരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് സനയ്ക്കെതിരെ തിരിയാന്‍ സോഷ്യല്‍ മീഡിയയിലെ മൗലികവാദികളെ പ്രരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല