1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2024

സ്വന്തം ലേഖകൻ: അടുത്തമാസം ആദ്യം ആരംഭിക്കുന്ന പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താന്‍ സിവിൽ, തൊഴിൽ, വാണിജ്യം തുടങ്ങിയ ഏതെങ്കിലും കേസുകളുള്ളവർ അത് തീർപ്പാക്കണമെന്ന് അധികൃതർ. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് പൂർണ പിന്തുണയും മാർഗനിർദ്ദേശവും നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനും അറിയിച്ചു.

യുഎഇയിൽ നിയമപരമായി താമസിക്കുന്ന, വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ആളുകളെ ഈ അവസരം പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു. മാതൃരാജ്യത്തേക്ക് മടങ്ങുന്ന ക്രിമിനൽ കേസുകളിൽപ്പെടാത്തവർക്ക് തിരികെ വരാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

ഇവരെ എപ്പോൾ വേണമെങ്കിലും നിയമപരമായി യുഎഇയിലേക്കു മടങ്ങാൻ അനുവദിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെപ്റ്റംബർ ആദ്യ വാരത്തിൽ യുഎഇ സർക്കാർ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് പൊതുമാപ്പ് സംബന്ധമായ കാര്യങ്ങൾ ഏകോപിപ്പിക്കും.

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഷാർജ ഇന്ത്യൻ അസോസിയേഷൻ പദ്ധതിയുമായി സഹകരിക്കുന്നതിനെക്കുറിച്ചും പ്രസിഡന്റ് നിസാർ തളങ്കര ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി ഭാരവാഹികളായ ഡോ. ഒമർ അൽ ഉവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവരുമായി ചർച്ച നടത്തി.

സാധുവായ വീസയിൽ നിയമപരമായി രാജ്യത്ത് തുടരാൻ യുഎഇ സർക്കാർ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വരും വർഷങ്ങളിൽ യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്കുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. സന്ദർശക, താമസ വീസകളുടെ കാലാവധി കഴിഞ്ഞ് യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് പൊതുമാപ്പ്. കൂടാതെ, താമസ രേഖകൾ നിയമപരമാക്കിയാൽ ഇവിടെ തന്നെ തുടരാനുള്ള അവസരവും ലഭിക്കും.

വ​രു​വ​ർ​ഷ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ പു​തി​യ ജോ​ലി സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും ഈ ​അ​സു​ല​ഭാ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ രാ​ജ്യ​ത്ത്​ തു​ട​രു​ന്ന​തി​ന്​ യു.​എ.​ഇ എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യു.​എ.​ഇ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ വൃ​ത്ത​ങ്ങ​ളെ​യും പ​​ങ്കെ​ടു​പ്പി​ച്ച്​ സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.